ഏഷ്യൻ വോളി: തകർപ്പൻ ജയത്തോടെ ഇന്ത്യൻ വനിതകൾ; ടീമിൽ ഏഴ് മലയാളികൾ

ആദ്യ സെറ്റ് കൈവിട്ട ശേഷം മൂന്ന് സെറ്റുകൾ തിരിച്ചടിച്ചാണ് ഇന്ത്യൻ വനിതകൾ വിജയം പിടിച്ചത്
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

ബാങ്കോക്ക്: ഏഷ്യൻ വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വിജയത്തുടക്കമിട്ട് ഇന്ത്യ. ആദ്യ പൂൾ പോരാട്ടത്തിൽ ഇന്ത്യൻ വനിതകൾ ഇറാനെ വീഴ്ത്തി. 12 അം​ഗ ഇന്ത്യൻ ടീമിൽ ഏഴ് പേരും മലയാളി താരങ്ങളാണ് എന്നത് കേരളത്തിനു അഭിമാനം. 

ആദ്യ സെറ്റ് കൈവിട്ട ശേഷം മൂന്ന് സെറ്റുകൾ തിരിച്ചടിച്ചാണ് ഇന്ത്യൻ വനിതകൾ വിജയം പിടിച്ചത്. സ്കോർ: 22-25, 25-19, 30-28, 25-17. 

ഏഷ്യൻ ​ഗെയിംസ് പോരാട്ടങ്ങൾ ഈ മാസം 23 മുതൽ തുടങ്ങാനിരിക്കെ അതിനു മുന്നോടിയായി ഇന്ത്യ പങ്കെടുക്കുന്ന പ്രധാന പോരാട്ടമാണ് ഏഷ്യൻ ​ചാമ്പ്യൻഷിപ്പ്. ഇന്ന് ജപ്പാനെതിരെ ഇന്ത്യ രണ്ടാം പോരിനിറങ്ങും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com