ട്രാൻസ്ഫർ ജാലകം അടഞ്ഞു; പ്രീമിയർ ലീ​ഗിൽ മാത്രം പൊടിഞ്ഞത് 24,600 കോടി! റെക്കോർഡ്

ട്രാൻസ്ഫർ ജാലകം അടയ്ക്കുന്ന അവസാന ദിവസമായ സെപ്റ്റംബർ ഒന്നിനു മാത്രം 2650 കോടി രൂപയോളമാണ് ക്ലബുകൾ ചെലവിട്ടത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടൻ: താരങ്ങളെ സ്വന്തമാക്കാനുള്ള ട്രാൻസ്ഫർ ജാലകത്തിന്റെ ആദ്യ ഘട്ടത്തിനു താഴ് വീണപ്പോൾ പൊടിഞ്ഞത് ശത കോടികൾ! ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ മാത്രം വിവിധ ടീമുകൾ ചെലവാക്കിയ തുക 297 കോടി ഡോളർ (ഇന്ത്യൻ രൂപയിൽ ഏതാണ്ട് 24,600 കോടി). ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റ് ആണ് ഇതിന്റെ കണക്കുകൾ പുറത്തു വിട്ടത്. 

പ്രീമിയർ ലീ​ഗിന്റെ ചരിത്രത്തിൽ ആദ്യമാണ് ഇത്രയും തുക വിപണിയിൽ ഇറങ്ങുന്നത്. അതൊരു റെക്കോർഡ് ആയി മാറുകയും ചെയ്തു. കഴിഞ്ഞ വർഷം ഇതേ സമയത്ത് 246 കോടി ഡോളറാണ് ടീമുകൾ ചെലവാക്കിയത്. 

ട്രാൻസ്ഫർ ജാലകം അടയ്ക്കുന്ന അവസാന ദിവസമായ സെപ്റ്റംബർ ഒന്നിനു മാത്രം 2650 കോടി രൂപയോളമാണ് ക്ലബുകൾ ചെലവിട്ടത്. യൂറോപ്പിലെ മറ്റ് ലീ​ഗുകളിലെ വിവിധ ടീമുകൾ ചെലവിട്ട തുകയുടെ 48 ശതമനാവും പ്രീമിയർ ലീ​ഗ് വഴിയാണ് ട്രാൻസ്ഫർ വിപണിയിലിറങ്ങിയത്. 

യൂറോപ്പിലെ വിവിധ ലീ​ഗുകളിൽ ട്രാൻസ്ഫർ വിപണിയുടെ ഒന്നാം ഘട്ടം ആരംഭിച്ചത് ജൂൺ 14നാണ്. ഈ മാസം ഒന്നാം തീയതി വരെയായിരുന്നു ടീമുകൾക്ക് താരങ്ങളെ വിട്ടു കൊടുക്കാനും പുതിയ താരങ്ങളെ സ്വന്തമാക്കാനുമുള്ള സമയം. അടുത്ത ഘട്ടം ജനുവരിയിലാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com