'രാഹുല്‍ പരിക്കില്‍ നിന്നു മുക്തന്‍, 50 ഓവറിന്റെ രണ്ട് മത്സരങ്ങളും കളിച്ചു'- അഗാര്‍ക്കര്‍

ഇക്കൊല്ലം മാര്‍ച്ചിലാണ് രാഹുല്‍ അവസാനമായി ഇന്ത്യക്കായി കളിച്ചത്. പിന്നീട് പരിക്ക് വില്ലനായി മാറി. നിലവില്‍ താരം ഏഷ്യാ കപ്പ് ടീമിലുണ്ട്. എന്നാല്‍ ഇന്ത്യയുടെ രണ്ട് മത്സരങ്ങളിലും പ്ലെയിങ് ഇലവനില്‍ ഉള്‍പ്
കെഎല്‍ രാഹുല്‍/ ട്വിറ്റർ
കെഎല്‍ രാഹുല്‍/ ട്വിറ്റർ

മുംബൈ: കെഎല്‍ രാഹുല്‍ ഫിറ്റ്‌നസ് കടമ്പകളെല്ലാം പൂര്‍ത്തിയാക്കിയെന്നും താരത്തിന്റെ സാന്നിധ്യം ലോകകപ്പ് ടീമിനെ സന്തുലിതമാക്കുമെന്നും ചീഫ് സെലക്ഷന്‍ കമ്മിറ്റി തലവന്‍ അജിത് അഗാര്‍ക്കര്‍. പരിക്ക് സംബന്ധിച്ചു ഇപ്പോഴും വ്യക്തതയില്ലെന്നും എന്നിട്ടും രാഹുലിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്താണെന്നും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് അഗാര്‍ക്കര്‍ വ്യക്തത വരുത്തിയത്. 

ഇക്കൊല്ലം മാര്‍ച്ചിലാണ് രാഹുല്‍ അവസാനമായി ഇന്ത്യക്കായി കളിച്ചത്. പിന്നീട് പരിക്ക് വില്ലനായി മാറി. നിലവില്‍ താരം ഏഷ്യാ കപ്പ് ടീമിലുണ്ട്. എന്നാല്‍ ഇന്ത്യയുടെ രണ്ട് മത്സരങ്ങളിലും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെട്ടില്ല. 

'കെല്‍ (രാഹുല്‍) ഫിറ്റ്‌നസ് വീണ്ടെടുത്തു കഴിഞ്ഞു. അദ്ദേഹം നിലവില്‍ ബംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തുകയാണ്. പരിക്കിന്റെ അസ്വസ്ഥകളെല്ലാം മാറി.' 

'കഴിഞ്ഞ രണ്ട് ദിവസത്തിനിടെ താരം ദേശീയ അക്കാദമിയില്‍ 50 ഓവറിന്റെ രണ്ട് മത്സരങ്ങള്‍ പൂര്‍ണമായി കളിച്ചു. രണ്ടിലും ദീര്‍ഘ നേരം ബാറ്റും ചെയ്തു. താരം തിരിച്ചെത്തുന്നത് സന്തോഷകരമായ കാര്യമാണ്. രാഹുലിന്റെ സാന്നിധ്യം ടീമിനു സന്തുലിതാവസ്ഥ സമ്മാനിക്കും'- അഗാര്‍ക്കര്‍ വ്യക്തമാക്കി. 

ഏഷ്യാ കപ്പ് ടീമിലുള്ള മൂന്ന് താരങ്ങളെ ഒഴിവാക്കി ബാക്കിയുള്ള 15 പേരെ നിലനിര്‍ത്തിയാണ് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍, യുവ താരം തിലക് വര്‍മ, പേസര്‍ പ്രസിദ്ധ് കൃഷ്ണ എന്നിവരെയാണ് ഒഴിവാക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com