ഗബ്രിയേല കവാലിന്‍, ആന്റണി / ട്വിറ്റർ
ഗബ്രിയേല കവാലിന്‍, ആന്റണി / ട്വിറ്റർ

മുന്‍ കാമുകിയെ ശാരീരികമായി ആക്രമിച്ചു, അന്വേഷണം; മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിങര്‍ ആന്റണിയെ ബ്രസീല്‍ ടീമില്‍ നിന്നു ഒഴിവാക്കി

ആന്റണി തന്നെ ശാരീരികമായി ആക്രമിച്ചെന്നു വെളിപ്പെടുത്തി താരത്തിന്റെ മുന്‍ കാമുകി ഗബ്രിയേല കവാലിന്‍ രംഗത്തു വന്നിരുന്നു

റിയോ ഡി ജനീറോ: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിങര്‍ ആന്റണിയെ ഒഴിവാക്കി ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീം.യെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ആരോപണവും പിന്നാലെ വിഷയത്തില്‍ അന്വേഷണവും നടക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ബൊളീവിയ, പെറു ടീമുകള്‍ക്കെതിരായ 2026ലെ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള ടീമില്‍ നിന്നാണ് ആന്റണിയെ ഒഴിവാക്കിയത്. ആന്റണിക്കു പകരം ആഴ്‌സണല്‍ താരം ഗബ്രിയേല്‍ ജെസൂസിനെ ടീമില്‍ ഉള്‍പ്പെടുത്തി. 

ആന്റണി തന്നെ ശാരീരികമായി ആക്രമിച്ചെന്നു വെളിപ്പെടുത്തി താരത്തിന്റെ മുന്‍ കാമുകി ഗബ്രിയേല കവാലിന്‍ രംഗത്തു വന്നിരുന്നു. പിന്നാലെ താരത്തിനെതിരെ അന്വേഷണം പ്രഖ്യാപിക്കപ്പെട്ടു. ഇതോടെയാണ് ആന്റണിയെ സ്‌ക്വാഡില്‍ നിന്നു ഒഴിവാക്കിയതായി സ്ഥിരീകരിച്ച് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസ്താവന ഇറക്കിയത്. 

താരത്തിനെതിരായ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലും ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്ന സാഹചര്യത്തിലും ആന്റണിയെ തത്കാലം ടീമില്‍ നിന്നു ഒഴിവാക്കുകയാണെന്നു ഫെഡറേഷന്‍ വ്യക്തമാക്കി. താരത്തിന്റേയും ടീമിന്റേയും ഭാവിക്കായാണ് ഇത്തരമൊരു തീരുമാനമെന്നും അവര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 

അതേസമയം ഇതുമായി ബന്ധപ്പെട്ടു മാഞ്ചസ്റ്റര്‍ യുനൈറ്റഡും താരത്തെ മാറ്റി നിര്‍ത്തുമെന്നു റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ക്ലബ് ഇതുസംബന്ധിച്ചു തീരുമാനങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

എന്നാല്‍ ആരോപണങ്ങള്‍ ആന്റണി നിഷേധിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കുമെന്ന ആത്മവിശ്വാസവും താരം പ്രകടിപ്പിച്ചു. 

ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളോടു പൂര്‍ണമായും സഹകരിക്കുന്നുണ്ട്. വിഷയത്തില്‍ പൊലീസിനു വ്യക്തമായ മറുപടികള്‍ നല്‍കി. ആരോപണങ്ങളെല്ലാം കള്ളമാണ്. അതിന്റെ തെളിവുകളും നല്‍കും. അതോടെ തന്റെ നിരപരാധിത്വം തെളിയുമെന്നു താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com