2003ന് ശേഷം ആദ്യം, റൊണാള്‍ഡോ ഔട്ട്! ബാല്ലണ്‍ ഡി ഓര്‍ പട്ടികയില്‍ മുന്നില്‍ മെസി തന്നെ, വനിതകളില്‍ ബൊന്‍മറ്റി

അര്‍ജന്റീനയെ 36 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച മികവാണ് ഇന്റര്‍ മയാമി താരമായ മെസിയെ വീണ്ടും പുരസ്‌കാര പട്ടികയിലേക്ക് എത്തിച്ചത് 
മെസി, ബൊന്‍മറ്റി/ ട്വിറ്റർ
മെസി, ബൊന്‍മറ്റി/ ട്വിറ്റർ

പാരിസ്: അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസി വീണ്ടും ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാര പട്ടികയുടെ പ്രാഥാമിക പട്ടികയില്‍. അതേസമയം അഞ്ച് തവണ പുരസ്‌കാരം നേടിയ മെസിയുടെ പ്രധാന എതിരാളിയും നിലവില്‍ അല്‍ നസര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പട്ടികയില്‍ ഇല്ല. 2003നു ശേഷം ഇതാദ്യമായാണ് താരം പട്ടികയില്‍ ഇല്ലാതെ പോകുന്നത്. 

അര്‍ജന്റീനയെ 36 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച മികവാണ് ഇന്റര്‍ മയാമി താരമായ മെസിയെ വീണ്ടും പുരസ്‌കാര പട്ടികയിലേക്ക് എത്തിച്ചത്. മെസി തന്നെയാണ് പുരസ്‌കാര നേട്ടത്തിനുള്ള പോരില്‍ മുന്നില്‍. വനിതാ ലോകകപ്പില്‍ ചരിത്രത്തിലാദ്യമായി സ്‌പെയിനിനെ കിരീട നേട്ടത്തിലേക്ക് നയിച്ച മധ്യനിര എന്‍ജിന്‍ അയ്റ്റാന ബൊന്‍മറ്റിയാണ് വനിതാ വിഭാഗത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. യുവേഫയുടെ ഈ വര്‍ഷത്തെ മികച്ച താരമായി ബൊന്‍മറ്റിയെ തിരഞ്ഞെടുത്തിരുന്നു. 

മെസിക്കൊപ്പം ലോകകപ്പ് നേടിയ സഹ താരങ്ങളായ ജൂലിയന്‍ അല്‍വാരസ്, ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ്, ലൗട്ടാരോ മാര്‍ട്ടിനെസ് എന്നിവരും 30 അംഗ പ്രാഥമിക പട്ടികയിലുണ്ട്. ഫ്രാന്‍സിന്റെ ലോകകപ്പ് മുന്നേറ്റത്തിലെ നിര്‍ണായ ശക്തി കെയ്‌ലിയന്‍ എംബാപ്പെ, മാഞ്ചസ്റ്റര്‍ സിറ്റിക്ക് സീസണ്‍ ട്രെബിള്‍ സമ്മാനിച്ച നോര്‍വെ ഗോളടി മെഷീന്‍ എര്‍ലിങ് ഹാളണ്ട് എന്നിവരും പട്ടികയിലുണ്ട്. കരിം ബെന്‍സെമ, ഹാരി കെയ്ന്‍, ജമാല്‍ മുസിയാ, കിം മിന്‍ ജെ, മുഹമ്മദ് സല, വിനിഷ്യസ് ജൂനിയര്‍, ഇല്‍കെ ഗുണ്ടോഗന്‍, റോബര്‍ട്ട് ലെവന്‍ഡോസ്‌കി അടക്കമുള്ള സൂപ്പര്‍ താരങ്ങളും പ്രാഥമിക പട്ടികയിലുണ്ട്. 

വനിതാ വിഭാഗത്തില്‍ രണ്ട് തവണ പുരസ്‌കാരം നേടിയ അലെക്‌സിയ പുടെല്ലാസ് ഇത്തവണ പട്ടികയില്‍ ഇടം പിടിച്ചില്ല. പരിക്കിനെ തുടര്‍ന്നു താരത്തിനു കഴിഞ്ഞ സീസണില്‍ മത്സരങ്ങള്‍ നഷ്ടമായതാണ് തിരിച്ചടിയായത്. ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസില്‍ 1956 മുതലാണ് ഫുട്‌ബോളിലെ മികച്ച വ്യക്തിഗത പ്രകടനത്തിനു ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരം നല്‍കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com