ലോകകപ്പ് ടീമിലും ഇടമില്ല; യുസ്‌വേന്ദ്ര ചഹല്‍ കൗണ്ടിയിലേക്ക്

ചഹല്‍/ ട്വിറ്റർ
ചഹല്‍/ ട്വിറ്റർ

ലണ്ടന്‍: മറ്റൊരു ഇന്ത്യന്‍ താരം കൂടി ഇംഗ്ലീഷ് കൗണ്ടിയിലേക്ക്. ചേതേശ്വര്‍ പൂജാര, ജയദേവ് ഉനദ്കട്, പൃഥ്വി ഷാ, സായ് സുദര്‍ശന്‍ എന്നിവര്‍ക്ക് പിന്നാലെ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലാണ് കൗണ്ടിയിലേക്ക് എത്തുന്നത്. കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ താരം കെന്റിനായി കളിക്കാനിറങ്ങും. 

ഏഷ്യാ കപ്പ് ടീമില്‍ ഇടം ലഭിക്കാതിരുന്ന ചഹല്‍ ലോകകപ്പ് ടീമില്‍ എത്തുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ചഹലിനെ പിന്തള്ളി കുല്‍ദീപ് യാദവ് സമീപ കാലത്തെ മികവിന്റെ അടിസ്ഥാനത്തില്‍ ടീമിലെ സ്ഥാനം ഉറപ്പാക്കി. ലോകകപ്പ് ടീമിനെ കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് താരം കെന്റിനായി കരാര്‍ ഒപ്പിട്ടത്. 

ചാമ്പ്യന്‍ഷിപ്പിലെ മൂന്ന് മത്സരങ്ങളിലായി നിലവില്‍ കെന്റ് ടീം താരത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. നോട്ടിങ്ഹാംഷെയര്‍, ലങ്കാഷെയര്‍ ടീമുകള്‍ക്കെതിരായ ഹോം പോരാട്ടത്തിലും സോമര്‍സെറ്റിനെതിരായ എവേ പോരാട്ടത്തിലും താരം കെന്റിനായി കളിക്കും. 

കൗണ്ടിയില്‍ കളിക്കുന്നതിന്റെ ആകാംക്ഷയിലാണ് താനെന്നു താരം വ്യക്തമാക്കി. കൗണ്ടിയില്‍ കളിക്കുന്നത് തന്നെ സംബന്ധിച്ചു പുതിയ വെല്ലുവിളിയാണെന്നും താരം വ്യക്തമാക്കി. 

നിലവില്‍ ഡിവിഷന്‍ വണ്‍ പോരാട്ടത്തിന്റെ പോയിന്റ് ടേബിളില്‍ കെന്റ് അവസാന സ്ഥാനത്താണ്. രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തല്‍ ഭീഷണി നേരിടുകയാണ് അവര്‍. അതിനാല്‍ തന്നെ മൂന്ന് മത്സരങ്ങള്‍ അവര്‍ക്ക് അതിനിര്‍ണായകമാണ്.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com