ബൗള്‍ ചെയ്യാന്‍ അറിയാമോ?, ഇന്ത്യയില്‍ ലോകകപ്പ് കളിക്കുന്ന നെതര്‍ലാന്‍ഡ്‌സ് ടീമിന്റെ ഭാഗമാകാം, വേറിട്ട പരസ്യം 

ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി പരിശീലനത്തിന് ബൗളര്‍മാരെ ക്ഷണിച്ച് നെതര്‍ലാന്‍ഡ്‌സ് ക്രിക്കറ്റ് ബോര്‍ഡിന്റെ വേറിട്ട പരസ്യം
നെതര്‍ലാന്‍ഡ്‌സ് ടീം/ image credit:ICC CRICKET
നെതര്‍ലാന്‍ഡ്‌സ് ടീം/ image credit:ICC CRICKET

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി പരിശീലനത്തിന് ബൗളര്‍മാരെ ക്ഷണിച്ച് നെതര്‍ലാന്‍ഡ്‌സ് ക്രിക്കറ്റ് ബോര്‍ഡിന്റെ വേറിട്ട പരസ്യം. സെപ്റ്റംബര്‍ 20 മുതല്‍ 24 വരെ ബംഗളൂരുവിലെ ആലൂര്‍ സ്റ്റേഡിയത്തിലാണ് നെതര്‍ലാന്‍ഡ്‌സിന്റെ അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനം. ലോകകപ്പിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

പരിശീലനം കാര്യക്ഷമമാക്കാന്‍ വിവിധ തലങ്ങളില്‍ ബൗള്‍ ചെയ്യുന്നവരെയാണ് പരസ്യത്തിലൂടെ നെതര്‍ലാന്‍ഡ്‌സ് ക്ഷണിച്ചിരിക്കുന്നത്. ഇടങ്കയ്യന്‍ പേസര്‍, വലങ്കയ്യന്‍ പേസര്‍, ഇടങ്കയ്യന്‍ സ്പിന്നര്‍, അണ്‍ ഓര്‍ത്തഡോക്‌സ് ബൗളര്‍ എന്നിവരുടെ സേവനമാണ് നെതര്‍ലാന്‍ഡ്‌സ് തേടിയിരിക്കുന്നത്. എക്‌സിലൂടെയാണ് പരസ്യം നല്‍കിയിരിക്കുന്നത്. ലോകകപ്പിന് തയ്യാറെടുക്കുന്ന ടീമിന്റെ പരിശീലനത്തില്‍ പങ്കാളിയാവാന്‍ താത്പര്യമുള്ള, ബൗള്‍ ചെയ്യാന്‍ അറിയാവുന്നവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വീഡിയോ അപ്ലോഡ് ചെയ്യാമെന്നാണ് പരസ്യത്തില്‍ പറയുന്നത്. 

പരിശീലന പരിപാടിയില്‍ പങ്കാളിയാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ ചില നിബന്ധനകളും ടീം മുന്നോട്ടുവച്ചിട്ടുണ്ട്. 18 വയസിന് മുകളിലുള്ള ഇന്ത്യക്കാര്‍ക്കാണ് അവസരം. പരമാവധി ആറ് ബോള്‍ എറിയുന്ന വീഡിയോയാണ് പങ്കുവെയ്‌ക്കേണ്ടത്. ലൂഡിമോസ് ഇന്‍ ആപ്പ് ക്യാമറയില്‍ വേണം ഷൂട്ട് ചെയ്യേണ്ടത്. എഡിറ്റ് ചെയ്ത വീഡിയോകള്‍ സ്വീകരിക്കുന്നതല്ല. സെപ്റ്റംബര്‍ 17ആണ് അവസാന തീയതി. ബോള്‍ എറിയുന്നതിന്റെ റണ്ണപ്പ് അടക്കം വ്യക്തമായിരിക്കണം. പേസ് ബൗളര്‍മാര്‍ 120 കിലോമീറ്ററിലധികം വേഗത്തില്‍ പന്തെറിയാന്‍ കഴിയുന്നവരായിരിക്കണം. സ്പിന്നര്‍മാര്‍ 80 കിലോമീറ്റിന് മുകളിലും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com