ചരിത്രമെഴുതി മലയാളി താരം കിരണ്‍ ജോര്‍ജ്; ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ കിരീടം

ആദ്യ രണ്ട് സെറ്റുകളും പൊരുതി നേടിയാണ് കിരണിന്റെ വിജയവും കിരീട നേട്ടവും. സ്‌കോര്‍: 21-19, 22-20
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സ് 100 പുരുഷ സിംഗിള്‍സ് കിരീടം ഇന്ത്യയുടെ മലയാളി താരം കിരണ്‍ ജോര്‍ജ്. ചരിത്രമെഴുതിയാണ് താരം കിരീട നേട്ടം ആഘോഷിച്ചത്. ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി കിരണ്‍ മാറി. 

ഫൈനലില്‍ ജപ്പാന്‍ താരം തകാഹഷിയെയാണ് കിരണ്‍ വീഴ്ത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജയം. ആദ്യ രണ്ട് സെറ്റുകളും പൊരുതി നേടിയാണ് കിരണിന്റെ വിജയവും കിരീട നേട്ടവും. സ്‌കോര്‍: 21-19, 22-20. 

23കാരനായ മലയാളി താരം ടൂര്‍ണമെന്റിലുടനീളം മികച്ച പോരാട്ടം പുറത്തെടുത്തു. മികച്ച സാങ്കേതിക തികവും പൂര്‍ണ ഫിറ്റ്‌നസും നിലനിര്‍ത്തിയാണ് കിരണ്‍ കുതിച്ചത്. 

2022ല്‍ ഒഡിഷ ഓപ്പണ്‍ നേടിയതാണ് താരത്തിന്റെ ആദ്യ സൂപ്പര്‍ 100 കിരീട നേട്ടം. ഇന്തോനേഷ്യന്‍ താരം ടോമ്മി സുഗിയാര്‍ത്തോയെ ഞെട്ടിച്ചാണ് താരം കലാശപ്പോരിനെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com