യുഎസ് ഓപ്പണിൽ വൻ അട്ടിമറി, വനിതാ സിം​ഗിൾസ് കിരീടം 19കാരിയായ അമേരിക്കയുടെ കോക്കോ ​ഗഫിന്

റഷ്യയുടെ അറീന സബര്‍ലന്‍കെയെയാണ് കോക്കോ തോൽപ്പിച്ചത്
കോക്കോ ​ഗഫ് /എക്സ്
കോക്കോ ​ഗഫ് /എക്സ്

ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ വനിത കിരീടം അമേരിക്കയുടെ കോക്കോ ഗഫിന്. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം റഷ്യയുടെ അറീന സബര്‍ലന്‍കെയെ തോല്‍പ്പിച്ചായിരുന്നു 19കാരി ആദ്യ ഗ്രാന്റ് സ്ലാം നേടിയത്. ആദ്യം സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു കോക്കോയുടെ മുന്നേറ്റം.2-6, 6-3, 6-2 എന്നിങ്ങനെയാണ് സ്കോർ നില.

ഇതോടെ ലോക മൂന്നാം നമ്പർ താരമായി കോക്കോയുടെ റാങ്കിങ് ഉയരും. ഈ ജയത്തോടെ സറീസ വില്യംസിന് ശേഷം യുഎസ് ഓപ്പണ്‍ നേടുന്ന കൗമാരക്കാരി എന്ന നേട്ടവും കോക്കോയ്ക്ക് സ്വന്തം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com