നനഞ്ഞ ഔട്ട് ഫീല്‍ഡ് വില്ലന്‍; ഇന്ത്യ- പാക് റിസര്‍വ് ദിന പോരാട്ടം വൈകുന്നു

ഇന്നലെ നിര്‍ത്തിയിടത്തു നിന്നാകും ഇന്ന് മത്സരം പുനരാരംഭിക്കുക. പരിക്കില്‍ നിന്നു മുക്തനായെത്തിയ കെഎല്‍ രാഹുല്‍ 17 റണ്‍സോടെയും വിരാട് കോഹ്‌ലി എട്ട് റണ്‍സോടെയും ക്രീസിലുണ്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊളംബോ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടം പുനരാരംഭിക്കാന്‍ വൈകുന്നു. മഴ മാറി നില്‍ക്കുകയാണ് നിലവില്‍ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍. എന്നാല്‍ ഔട്ട് ഫീല്‍ഡിലെ നനവാണ് റിസര്‍വ് ദിനത്തില്‍ മത്സരം വൈകിപ്പിക്കുന്നത്. 

ഇന്ന് രാവിലെ മുതല്‍ കൊളംബോയില്‍ മഴയുണ്ട്. പിന്നീട് അല്‍പ്പം ശമനമുണ്ടായി. നിലവില്‍ മഴയില്ല. 

ഇന്നലെ മഴ മൂലം മത്സരം തുടരാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. പോരാട്ടം റിസര്‍വ് ദിനമായ ഇന്നേക്ക് മാറ്റുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 24.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു നില്‍ക്കെയാണ് മഴയെത്തിയത്. 

ഇന്നലെ നിര്‍ത്തിയിടത്തു നിന്നാകും ഇന്ന് മത്സരം പുനരാരംഭിക്കുക. പരിക്കില്‍ നിന്നു മുക്തനായെത്തിയ കെഎല്‍ രാഹുല്‍ 17 റണ്‍സോടെയും വിരാട് കോഹ്‌ലി എട്ട് റണ്‍സോടെയും ക്രീസിലുണ്ട്. അര്‍ധ സെഞ്ച്വറി നേടിയ നായകന്‍ രോഹിത് ശര്‍മ (56), ശുഭ്മാന്‍ ഗില്‍ (58) എന്നിവരാണ് പുറത്തായത്. 

രോഹിത് 49 പന്തില്‍ ആറ് ബൗണ്ടറിയും നാല് സിക്സും സഹിതമാണ് 56 റണ്‍സെടുത്തത്. ഗില്‍ 52 പന്തില്‍ 10 ബൗണ്ടറിയുടെ അകമ്പടിയോടെയാണ് 58 റണ്‍സെടുത്തത്. ഷഹീന്‍ അഫ്രിദി, ഷദാബ് ഖാന്‍ എന്നിവര്‍ക്കാണ് വിക്കറ്റുകള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com