ഇന്ത്യക്ക് 'റെസ്റ്റ്' ഇല്ല; പാകിസ്ഥാനെ പറത്തി, ഇന്ന് ശ്രീലങ്കയോട്

കെഎല്‍ രാഹുലിന്റെ തിരിച്ചു വരവും ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചെത്തല്‍ സെഞ്ച്വറിയോടെ ആഘോഷിച്ചതും ഇന്ത്യക്ക് തരുന്ന ആത്മവിശ്വാസം ചെറുതല്ല
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

കൊളംബോ: പാകിസ്ഥാനെതിരായ ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ വിജയത്തിനു പിന്നാലെ ഇന്ത്യക്ക് വിശ്രമിക്കാന്‍ സമയം ഇല്ല. ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടാനിറങ്ങും. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ഫലത്തില്‍ ഇന്ത്യ റെസ്റ്റ് ഇല്ലാതെ കളിക്കുന്നത്. വൈകീട്ട് മൂന്ന് മുതലാണ് പോരാട്ടം. 

പാകിസ്ഥാനെതിരായ ഞായറാഴ്ചത്തെ മത്സരം കനത്ത മഴയെ തുടര്‍ന്നു മാറ്റി വച്ചിരുന്നു. റിസര്‍വ് ദിനമായ ഇന്നലെ കളി പുനരാരംഭിച്ചു. ഇന്നലെ ഇടയ്ക്ക് മഴ തടസപ്പെടുത്തിയെങ്കിലും പിന്നീട് കളി നടന്നു. ഇന്ത്യ മികവോടെ മത്സരം ജയിച്ചു കയറുകയും ചെയ്തു. 

ഇന്ന് ശ്രീലങ്കക്കെതിരായ പോരാട്ടം മഴയെ തുടര്‍ന്നു കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ പോയിന്റ് പങ്കിടുകയോ റണ്‍ റേറ്റ് അടിസ്ഥാനത്തില്‍ വിജയികളെ പ്രഖ്യാപിക്കുകയോ ആയിരിക്കും ചെയ്യുക. കാരണം ഈ മത്സരത്തില്‍ റിസര്‍വ് ദിനം അനുവദിച്ചിട്ടില്ല.  

കെഎല്‍ രാഹുലിന്റെ തിരിച്ചു വരവും ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചെത്തല്‍ സെഞ്ച്വറിയോടെ ആഘോഷിച്ചതും ഇന്ത്യക്ക് തരുന്ന ആത്മവിശ്വാസം ചെറുതല്ല. വിരാട് കോഹ്‌ലി തന്റെ മികവ് ആവര്‍ത്തിച്ചതും ഇന്ത്യക്ക് കരുത്താണ്. കുല്‍ദീപ് യാദവിന്റെ മാരക ഫോമും ഇന്ത്യക്ക് സന്തുലിതത്വം നല്‍കുന്നു. 

ഇന്ത്യ ടീമില്‍ രണ്ട് മാറ്റങ്ങള്‍ കൊണ്ടു വന്നേക്കുമെന്ന റിപ്പോര്‍ട്ടുണ്ട്. ഇഷാന്‍ കിഷനെ മാറ്റി സൂര്യ കുമാര്‍ യാദവിനേയും രവീന്ദ്ര ജഡേജയ്ക്ക് പകരം അക്ഷര്‍ പട്ടേലിനേയും കളിപ്പിച്ചേക്കും.

മറുഭാഗത്ത് ശ്രീലങ്കയ്ക്ക് നിര്‍ണായക താരങ്ങളുടെ പരിക്ക് പ്രശ്‌നമാണ്. എങ്കിലും വിജയ തൃഷ്ണ വിടാതെയുള്ള അവരുടെ പോരാട്ടമാണ് ടീമിനെ നിലനിര്‍ത്തുന്നത്. സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെ കീഴടക്കിയാണ് അവര്‍ എത്തുന്നത്. ഇന്ത്യയെ പോലെ ശ്രീലങ്കയ്ക്കും സ്പിന്‍ വൈവിധ്യമുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com