അതിവേഗത്തില്‍ 150 വിക്കറ്റുകള്‍; കുല്‍ദീപ് യാദവിന് റെക്കോര്‍ഡ് 

ഏകദിന ക്രിക്കറ്റില്‍ അതിവേഗത്തില്‍ 150 വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ സ്പിന്നര്‍മാരുടെ കൂട്ടത്തില്‍ കുല്‍ദീപ് യാദവ് ഒന്നാമത്
വിക്കറ്റ് എടുത്ത കുല്‍ദീപ് യാദവിനെ അഭിനന്ദിക്കുന്ന വിരാട് കോഹ് ലി, ഫയൽ/ പിടിഐ
വിക്കറ്റ് എടുത്ത കുല്‍ദീപ് യാദവിനെ അഭിനന്ദിക്കുന്ന വിരാട് കോഹ് ലി, ഫയൽ/ പിടിഐ

ന്യൂഡല്‍ഹി: ഏകദിന ക്രിക്കറ്റില്‍ അതിവേഗത്തില്‍ 150 വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ സ്പിന്നര്‍മാരുടെ കൂട്ടത്തില്‍ കുല്‍ദീപ് യാദവ് ഒന്നാമത്.88 മത്സരത്തില്‍ നിന്നാണ് റിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവ് 150 വിക്കറ്റുകള്‍ നേടിയത്. 

28കാരനായ കുല്‍ദീപ് ഏഷ്യാകപ്പില്‍ മികച്ച പ്രകടനം തുടരുകയാണ്. പാകിസ്ഥാനെതിരായ മത്സരത്തില്‍ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കിയ കുല്‍ദീപ് ശ്രീലങ്കയ്‌ക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ നാലുവിക്കറ്റുകള്‍ നേടിയും ബൗളിങ് മികവ് ആവര്‍ത്തിച്ചു. ഇന്നലെ നാലുവിക്കറ്റുകള്‍ കൊയ്തതോടെയാണ് അതിവേഗത്തില്‍ 150 വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ സ്പിന്നര്‍മാരുടെ കൂട്ടത്തില്‍ കുല്‍ദീപ് മുന്‍പന്തിയിലെത്തിയത്. 

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ 9.3 ഓവര്‍ എറിഞ്ഞ കുല്‍ദീപ് 43 റണ്‍സ് വഴങ്ങി നാലു വിക്കറ്റാണ് കൊയ്തത്. ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 41 റണ്‍സ് വിജയം നേടുന്നതില്‍ നിര്‍ണായക പങ്കാണ് കുല്‍ദീപ് വഹിച്ചത്.

അതിവേഗത്തില്‍ 150 വിക്കറ്റുകള്‍ നേടിയ സ്പിന്നര്‍മാരുടെ ആഗോള പട്ടികയില്‍ കുല്‍ദീപ് നാലാമതാണ്. സഖ്‌ലൈന്‍ മുഷ്താഖ് (78 മത്സരം), റാഷിദ് ഖാന്‍ (80), എന്നിവരാണ് ആദ്യ രണ്ടു താരങ്ങള്‍. 

ഈ വാർത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com