അനിശ്ചിതത്വം നീങ്ങി; ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു; സുനില്‍ ഛേത്രി നയിക്കും

ഐഎസ്എല്‍, ഐ ലീഗ് ക്ലബുകള്‍ താരങ്ങളെ വിട്ടുകൊടുക്കാന്‍ വിസമ്മതിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
പരിശീലകൻ ഇ​ഗോർ സ്റ്റിമാചും ക്യാപ്റ്റൻ സുനിൽ ഛേത്രിയും/ ട്വിറ്റർ
പരിശീലകൻ ഇ​ഗോർ സ്റ്റിമാചും ക്യാപ്റ്റൻ സുനിൽ ഛേത്രിയും/ ട്വിറ്റർ

ന്യൂഡല്‍ഹി: ചൈനയില്‍ അരങ്ങേറുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ സുനില്‍ ഛേത്രി നയിക്കും. 17 അംഗ സംഘത്തെയാണ് എഐഎഫ്എഫ് പ്രഖ്യാപിച്ചത്. ഈ മാസം 23 മുതല്‍ ഒക്ടോബര്‍ എട്ട് വരെ ചൈനയിലെ ഹാങ്ഷുവിലാണ് പോരാട്ടം. 

ഐഎസ്എല്‍, ഐ ലീഗ് ക്ലബുകള്‍ താരങ്ങളെ വിട്ടുകൊടുക്കാന്‍ വിസമ്മതിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെ ടീം തിരഞ്ഞെടുപ്പ് ആശങ്കയിലായി. ഒടുവില്‍ ഇക്കാര്യത്തില്‍ സമവായം വന്നതോടെയാണ് ടീം ചിത്രം തെളിഞ്ഞത്. മലയാളി താരങ്ങളായ കെപി രാഹുല്‍, അബ്ദു റബീഹ് എന്നിവര്‍ ടീമില്‍ ഇടംപിടിച്ചു. 

റാങ്കിങിലെ പോരായ്മ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ ഫുട്‌ബോള്‍ പുരുഷ, വനിതാ ടീമുകളെ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ അനുവദിച്ചിരുന്നില്ല. പിന്നീട് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാചും എഐഎഫ്എഫും കായിക മന്ത്രാലയത്തിന് പ്രത്യേക അപേക്ഷ നല്‍കി. ഇതോടെയാണ് ടീമുകള്‍ക്കുള്ള വഴി തുറന്നത്. 

ഇന്ത്യന്‍ ടീം: സുനില്‍ ഛേത്രി (ക്യാപ്റ്റന്‍), ഗുര്‍മീത് സിങ്, ധീരജ് സിങ്, സുമിത് രാതി, നരേന്ദ്ര ഗഹ്‌ലോട്ട്, അര്‍ജിത് സിങ് കിയാം, സാമുവല്‍ ജെയിംസ്, രാഹുല്‍ കെപി, അബ്ദുല്‍ റബീഹ്, ആയുഷ് ദേവ് ഛേത്രി, ബ്രെയ്‌സ് മിറാന്‍ഡ, അസ്ഫര്‍ നൂറാനി, റഹീം അലി, വിന്‍സി ബെരാറ്റോ, രാഹിത് ദനു, ഗുര്‍കിരാത് സിങ്, അനികേത് ജാദവ്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com