ദിവസങ്ങള്‍ക്ക് മുന്‍പ് ലോക ചാമ്പ്യന്‍, പിന്നാലെ ഞെട്ടൽ; 100 മീറ്ററില്‍ നോഹ ലൈല്‍സിനെ അട്ടിമറിച്ച് ക്രിസ്റ്റ്യൻ കോള്‍മാന്‍ (വീഡിയോ)

ദിവസങ്ങള്‍ക്ക് മുന്‍പ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നോഹ ലൈല്‍സ് സ്വര്‍ണം നേടിയിരുന്നു. 9.83 സെക്കന്‍ഡിലായിരുന്നു അന്ന് ലൈല്‍സ് കുതിച്ചത്
100 മീറ്ററിൽ കോൾമാന്റെ ഫിനിഷിങ്/ ട്വിറ്റർ
100 മീറ്ററിൽ കോൾമാന്റെ ഫിനിഷിങ്/ ട്വിറ്റർ

യൂജിന്‍: ലോക ചാമ്പ്യന്‍ പട്ടം ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രം സ്വന്തമാക്കിയ അമേരിക്കയുടെ നോഹ ലൈല്‍സിനു 100 മീറ്ററില്‍ അട്ടിമറി. അമേരിക്കയുടെ തന്നെ ക്രിസ്റ്റ്യന്‍ കോള്‍മാന്‍ ലൈല്‍സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഡയമണ്ട് ലീഗ് സ്വര്‍ണം പിടിച്ചെടുത്തു. വനിതാ പോരാട്ടത്തില്‍ ജമൈക്കയുടെ ഷെറിക്ക ജാക്‌സന്‍ വേഗ റാണിയായി.

ദിവസങ്ങള്‍ക്ക് മുന്‍പ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നോഹ ലൈല്‍സ് സ്വര്‍ണം നേടിയിരുന്നു. 9.83 സെക്കന്‍ഡിലായിരുന്നു അന്ന് ലൈല്‍സ് കുതിച്ചത്. സമാന സമയം കുറിച്ചാണ് കോള്‍മാന്‍ ലൈല്‍സിനെ അട്ടിമറിച്ചത് എന്നതാണ് കൗതുകം. 

ലൈല്‍സ് 9.85 സെക്കന്‍ഡിലാണ് ഇത്തവണ ഫിനിഷ് ചെയ്തത്. കെനിയന്‍ താരം ഫെര്‍ഡിനാന്‍ഡ് ഒമന്യാലയ്ക്കാണ് വെങ്കലം. താരം 9.85 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. ലൈല്‍സുമായി നേരിയ വ്യത്യാസം മാത്രം. 

2018ല്‍ ഇതേ ഇനത്തില്‍ ഡയമണ്ട് ലീഗ് ചാമ്പ്യനാണ് കോള്‍മാന്‍. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം വീണ്ടും സ്വര്‍ണം സ്വന്തമാക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com