മാറാതെ മഴപ്പേടി; ഏഷ്യാ കപ്പ് ഫൈനലിലും വില്ലനായേക്കും

2018ലെ ഏഷ്യാ കപ്പ് വിജയത്തിനു ശേഷം ഇന്ത്യക്കൊരു മേജര്‍ കിരീടമില്ല. മറുഭാഗത്ത് എഷ്യാ കപ്പ് ഫൈനലിനു ഇറങ്ങുന്ന ശ്രീലങ്ക ലോകകപ്പിലെ കറുത്ത കുതിരകളാകുമെന്നു പ്രതീക്ഷ നല്‍കുന്ന സംഘമാണ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊളംബോ: ഏഷ്യാ കപ്പ് ഫൈനൽ പോരാട്ടം ഇന്ന് നടക്കാനിരിക്കെ ടൂർണമെന്റിൽ ഉടനീളം വില്ലനായി അവതരിച്ച മഴയെ ഇന്നു കരുതിയിരിക്കണം. കൊളംബോയിൽ മഴ മുന്നറിയിപ്പ് നിലവിലുണ്ട്. കലാശപ്പോരാട്ടം മഴയിൽ കുളമാകുമോ എന്നു കണ്ടറിയാം. 

വൈകീട്ട് മൂന്ന് മണി മുതലാണ് ഫൈനല്‍ പോരാട്ടം. നിലവില്‍ ദിനാന്ത്യത്തില്‍ മഴ മുന്നറിയിപ്പുണ്ട് കൊളംബോയില്‍. കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം.

2018ലെ ഏഷ്യാ കപ്പ് വിജയത്തിനു ശേഷം ഇന്ത്യക്കൊരു മേജര്‍ കിരീടമില്ല. മറുഭാഗത്ത് എഷ്യാ കപ്പ് ഫൈനലിനു ഇറങ്ങുന്ന ശ്രീലങ്ക ലോകകപ്പിലെ കറുത്ത കുതിരകളാകുമെന്നു പ്രതീക്ഷ നല്‍കുന്ന സംഘമാണ്. 

രണ്ട് വ്യത്യസ്ത വഴികളിലൂടെയാണ് ഇന്ത്യയും ശ്രീലങ്കയും ഫൈനലിലെത്തുന്നത്. സൂപ്പര്‍ ഫോറില്‍ ഇന്ത്യയെ വിറപ്പിച്ചാണ് ലങ്ക വീണത്. പാകിസ്ഥാനോടും സമാന രീതിയില്‍ പോരടിച്ചാണ് ലങ്ക ഫൈനലുറപ്പിച്ചത്. ഇന്ത്യ അവസാനം കളിച്ച മത്സരത്തില്‍ ബംഗ്ലാദേശിനോടു തോറ്റാണ് എത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com