ഇന്ന് മഴ കളിച്ചാല്‍, ഫൈനല്‍ നാളെ; റിസര്‍വ് ദിനത്തിലും കളി മുടങ്ങിയാല്‍...? 

2002ല്‍ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയും ശ്രീലങ്കയും പങ്കിട്ടിട്ടുണ്ട്. അന്ന് ഫൈനല്‍ ദിനത്തിലും റിസര്‍വ് ദിനത്തില്‍ മഴ വില്ലനായതോടെയാണ് കിരീടം പങ്കിട്ടത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏഷ്യാ കപ്പ് പോരാട്ടത്തിനു മഴ ഭീഷണിയുണ്ട്. കൊളംബോയില്‍ ഇന്നു ശക്തമായ മഴ മുന്നറിയിപ്പുണ്ട്. മഴ പെയ്ത് കളി മുടങ്ങിയാല്‍ എന്തു ഫലം ആയിരിക്കുമെന്ന ആശങ്കയും ആരാധകര്‍ക്കുണ്ട്. 

മഴ പെയ്ത് കളി മുടങ്ങിയാല്‍ മത്സരം റിസര്‍വ് ദിനമായി നാളെ നടത്താന്‍ ശ്രമിക്കും. റിസര്‍വ് ദിന പോരാട്ടത്തിലും മഴ കളിച്ചാല്‍ ഇന്ത്യയും ശ്രീലങ്കയും കിരീടം പങ്കിടും. 

അങ്ങനെ കിരീടം പങ്കിട്ടാല്‍ അതൊരു ഏഷ്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമാകും. 2002ല്‍ ചാമ്പ്യന്‍സ് ട്രോഫി ഇത്തരത്തില്‍ ഇന്ത്യയും ശ്രീലങ്കയും പങ്കിട്ടിട്ടുണ്ട്. അന്ന് ഫൈനല്‍ ദിനത്തിലും റിസര്‍വ് ദിനത്തില്‍ മഴ വില്ലനായതോടെയാണ് കിരീടം പങ്കിട്ടത്. 

രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഒരു മേജര്‍ കിരീമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അഞ്ച് വര്‍ഷമായി ഇത്തരത്തില്‍ ഒരു കിരീടം ഷോക്കേസില്‍ എത്തിയിട്ട്. 

ഇന്ത്യ ഏഷ്യ കപ്പ് (ടി20, ഏകദിനം) കിരീടം ഏഴ് തവണ സ്വന്തമാക്കിയിട്ടുണ്ട്. 1984, 88, 90-91, 95, 2010, 16, 18 വര്‍ഷങ്ങളിലാണ് കിരീടം സ്വന്തമാക്കിയത്. ലങ്ക 1986, 97, 2004, 08, 14, 22 വര്‍ഷങ്ങളിലും ചാമ്പ്യന്‍മാരായി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com