മുഹമ്മദ് ഷമിക്ക് അഞ്ച് വിക്കറ്റ്; ഇന്ത്യക്ക് മുന്നില്‍ 277 റണ്‍സ് ലക്ഷ്യം വച്ച് ഓസ്‌ട്രേലിയ

ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (52), ജോഷ് ഇംഗ്ലിസ് (45), സ്റ്റീവ്‌സ സ്മിത്ത് (41), മര്‍നസ് ലബുഷെയ്ന്‍ (39), കാമറൂണ്‍ ഗ്രീന്‍ (31), മാര്‍ക്കസ് സ്‌റ്റോയിനിസ് (29) എന്നിവരുടെ ബാറ്റിങാണ് ഓസീസിനു പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മൊഹാലി: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കി ഓസ്‌ട്രേലിയ. ഇന്ത്യക്ക് ജയിക്കാന്‍ 277 റണ്‍സ് വേണം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയട ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

ഇന്ത്യക്കായി മുഹമ്മദ് ഷമി ഉജ്ജ്വലമായി പന്തെറിഞ്ഞു. താരം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. പത്തോവറിൽ 51 റൺസ് വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയത്. താരത്തിന്റെ ഏകദിനത്തിലെ മികച്ച ബൗളിങ് കൂടിയാണിത്. ജസ്പ്രിത് ബുമ്ര, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 

ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (52), ജോഷ് ഇംഗ്ലിസ് (45), സ്റ്റീവ്‌സ സ്മിത്ത് (41), മര്‍നസ് ലബുഷെയ്ന്‍ (39), കാമറൂണ്‍ ഗ്രീന്‍ (31), മാര്‍ക്കസ് സ്‌റ്റോയിനിസ് (29) എന്നിവരുടെ ബാറ്റിങാണ് ഓസീസിനു പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. അവസാന ഘട്ടത്തില്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഒന്‍പത് പന്തില്‍ 21 റണ്‍സെടുത്ത് സ്‌കോര്‍ 276ല്‍ എത്തിച്ചു. 

വാര്‍ണര്‍ ആറ് ഫോറും രണ്ട് സിക്‌സും പറത്തി. കമ്മിന്‍സ് രണ്ട് ഫോറും ഒരു സിക്‌സും തൂക്കി. ജോഷ് ഇംഗ്ലിസ് മൂന്ന് ഫോറും രണ്ട് സിക്‌സും സ്വന്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com