ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ്; 117 റണ്‍സ് ലക്ഷ്യം ലങ്കയ്ക്ക് മുന്നില്‍ വച്ച് ഇന്ത്യ

ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ശ്രീലങ്ക കണിശതയോടെ പന്തെറിഞ്ഞതോടെ ഇന്ത്യ പെട്ടു. രണ്ട് താരങ്ങള്‍ മാത്രമാണ് രണ്ടക്കം കടന്നത്
മത്സരത്തിൽ സ്മൃതിയുടെ ബാറ്റിങ്/ ട്വിറ്റർ
മത്സരത്തിൽ സ്മൃതിയുടെ ബാറ്റിങ്/ ട്വിറ്റർ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് പോരാട്ടത്തില്‍ സ്വര്‍ണം നേടാന്‍ ഇന്ത്യ പ്രതിരോധിക്കേണ്ടത് 117 റണ്‍സ്. ശ്രീലങ്കക്കെതിരായ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെുത്തു. 

ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ശ്രീലങ്ക കണിശതയോടെ പന്തെറിഞ്ഞതോടെ ഇന്ത്യ പെട്ടു. രണ്ട് താരങ്ങള്‍ മാത്രമാണ് രണ്ടക്കം കടന്നത്. മാത്രം പത്തില്‍ കൂടുതല്‍ റണ്‍സും ഇരുവരും മാത്രമാണ് നേടിയത്. 

ഓപ്പണര്‍ സ്മൃതി മന്ധാന, ജെമിമ റോഡ്രിഗസ് എന്നവിരാണ് തിളങ്ങിയത്. സ്മൃതി 46 റണ്‍സും ജെമിമ 42 റണ്‍സും നേടി. മറ്റൊരാളും തിളങ്ങിയില്ല. ഷെഫാലി, റിച്ച ഘോഷ് എന്നിവര്‍ ഒന്‍പത് വീതം റണ്‍സും എടുത്തു. മറ്റു താരങ്ങളെല്ലാം ചടങ്ങു തീര്‍ത്ത് മടങ്ങി. 

ലങ്കക്കായി ഉദേശിക പ്രബോധനി, സുഗന്ധിക കുമാരി, ഇനോക രണവീര എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com