മാഡ്രിഡ് നാട്ടങ്കത്തില്‍ അത്‌ലറ്റിക്കോ; റയലിനു സീസണിലെ ആദ്യ തോല്‍വി

ആല്‍വരോ മൊറാറ്റയുടെ ഇരട്ട ഗോളുകളും അന്റോയിന്‍ ഗ്രിസ്മാന്‍ നേടിയ ഒരു ഗോളുമാണ് അത്‌ലറ്റിക്കോയുടെ വിജയം നിര്‍ണയിച്ചത്
ഗോൾ നേട്ടമാഘോഷിക്കുന്ന മൊറാറ്റ, ​ഗ്രിസ്മാൻ/ ട്വിറ്റർ
ഗോൾ നേട്ടമാഘോഷിക്കുന്ന മൊറാറ്റ, ​ഗ്രിസ്മാൻ/ ട്വിറ്റർ

മാഡ്രിഡ്: മാഡ്രിഡ് നാട്ടങ്കത്തില്‍ വിജയം സ്വന്തമാക്കി അത്‌ലറ്റിക്കോ മാഡ്രിഡ്. റയലിനെ സീസണിലെ ആദ്യ തോല്‍വിയിലേക്കു അവര്‍ തള്ളിയിട്ടു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കോയുടെ ജയം. 

ആല്‍വരോ മൊറാറ്റയുടെ ഇരട്ട ഗോളുകളും അന്റോയിന്‍ ഗ്രിസ്മാന്‍ നേടിയ ഒരു ഗോളുമാണ് അത്‌ലറ്റിക്കോയുടെ വിജയം നിര്‍ണയിച്ചത്. റയലിന്റെ ആശ്വാസ ഗോള്‍ ടോണി ക്രൂസ് നേടി. 

മത്സരത്തില്‍ പിറന്ന നാല് ഗോളുകളും ആദ്യ പകുതിയില്‍ തന്നെ വന്നു. നാലാം മിനിറ്റില്‍ ടീമിനെ മുന്നിലെത്തിച്ച മൊറാറ്റ അദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ രണ്ടാം ഗോളും മൊറാറ്റ വലയിലിട്ടു. അതിനിടെ 18ാം മിനിറ്റിലാണ് ഗ്രിസ്മാന്‍ വല ചലിപ്പിച്ചത്. 

സീസണില്‍ ആദ്യ തോല്‍വി നേരിട്ട റയല്‍ 15 പോയിന്റുമായി മൂന്നാം സ്ഥാനത്ത്. ആറ് കളിയില്‍ നിന്നു 16 പോയിന്റുമായി ബാഴ്‌സലോണ ഒന്നാമത്. പത്ത് പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് അഞ്ചാമത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com