മഴയ്ക്ക് ശമനമില്ല; കാര്യവട്ടത്തെ ദക്ഷിണാഫ്രിക്ക- അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് സന്നാഹ മത്സരം ഉപേക്ഷിച്ചു

പകല്‍ രാത്രി പോരാട്ടമാണ് തിരുവനന്തപുരത്ത് നിശ്ചയിച്ചിരുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്.  
ഫോട്ടോ:  ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലെ ദക്ഷിണാഫ്രിക്ക- അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് സന്നാഹ മത്സരം കനത്ത മഴയെ തുടർന്നു ഉപേക്ഷിച്ചു. രാവിലെ മുതൽ മഴ പെയ്യുന്നുണ്ടായിരുന്നു. ടോസ് ചെയ്യാൻ പോലും സാധിക്കാതെയാണ് മത്സരം ഉപേക്ഷിച്ചത്. 

പകല്‍ രാത്രി പോരാട്ടമാണ് തിരുവനന്തപുരത്ത് നിശ്ചയിച്ചിരുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്.  

ജില്ലയില്‍ രാവിലെ മുതല്‍ തന്നെ മഴയുണ്ട്. മികച്ച ഡ്രൈനേജ് സംവിധാനം കാര്യവട്ടത്തുണ്ട് എന്നതിനാല്‍ മഴ മാറിയാല്‍ മത്സരം ആരംഭിക്കുമായിരുന്നു. എന്നാൽ മഴ ശമിക്കാതെ വന്നതോടെയാണ് ഉപേക്ഷിച്ചത്. ‌

നാളെ നെതർലൻഡ്സ്- ഓസ്ട്രേലിയ പോരാട്ടവും ​ഗ്രീൻഫീൽഡിൽ അരങ്ങേറാനുണ്ട്. നാളെയും മഴ മുന്നറിയിപ്പുള്ളതിനാൽ ഈ മത്സരത്തിന്റെ ​ഗതി എന്താകും എന്ന ആശങ്കയിലാണ് ആരാധകർ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com