വനിതാ ഐപിഎല്‍ മാര്‍ച്ച് നാല് മുതല്‍; താര ലേലം 13ന്

അഞ്ച് ടീമുകളാണ് ആദ്യ സീസണില്‍ പങ്കെടുക്കുന്നത്. ഈ മാസം 13ന് മുംബൈയില്‍ വച്ചാണ് താര ലേലം അരങ്ങേറുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വനിതാ ഐപിഎല്‍ പോരാട്ടങ്ങളുടെ ചിത്രം തെളിയുന്നു. മാര്‍ച്ച് നാല് മുതല്‍ 26 വരെ മുംബൈയിലായിരിക്കും ടൂര്‍ണമെന്റ് അരങ്ങേറുക. മുംബൈയില്‍ വാംഖഡെ, ഡിവൈ പാട്ടീല്‍ സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍ ക്രമീകരിക്കുക. 

അഞ്ച് ടീമുകളാണ് ആദ്യ സീസണില്‍ പങ്കെടുക്കുന്നത്. ഈ മാസം 13ന് മുംബൈയില്‍ വച്ചാണ് താര ലേലം അരങ്ങേറുന്നത്. 

പുരുഷ ഐപിഎല്ലിലെ മൂന്ന് ഫ്രാഞ്ചൈസികള്‍ വനിതാ ടീമുകളെ സ്വന്തമാക്കിയിട്ടുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകളാണ് ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയത്. ഇവര്‍ക്ക് പുറമെ അദാനി സ്‌പോര്‍ട്‌സ്‌ലൈന്‍ പ്രൈവറ്റ് ലിമിറ്റഡ്, കാപ്രി ഗ്ലോബല്‍ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ടീം ഉടമകളായ മറ്റുള്ളവര്‍. 

2023 27 വരെയുള്ള സീസണുകള്‍ക്കുള്ള മാധ്യമ അവകാശം സംബന്ധിച്ച് ബിസിസിഐ 951 കോടി രൂപയ്ക്കാണ് കരാറിലായത്. ഒരു മത്സരത്തിന് 7.09 കോടി രൂപ എന്ന നിരക്കിലാണ് കരാര്‍. 2023 27 കാലത്തേക്കുള്ള ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് അവകാശങ്ങള്‍ക്കായി ബിസിസിഐ ബിഡ്ഡുകള്‍ ക്ഷണിച്ചിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com