2023ലെ ഏഷ്യാ കപ്പില്‍ ഇന്ത്യാ-പാക് പോര്; സ്ഥിരീകരിച്ച് ജയ് ഷാ 

ഇന്ത്യയും പാകിസ്ഥാനും യോഗ്യത നേടി എത്തുന്ന മറ്റൊരു ടീമും ഗ്രൂപ്പിലുണ്ടാവും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പില്‍. ഏഷ്യാ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റായ ജയ് ഷായാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 

സെപ്തംബറിലാണ് ഏഷ്യാ കപ്പ് നടക്കുക. ഇന്ത്യയും പാകിസ്ഥാനും യോഗ്യത നേടി എത്തുന്ന മറ്റൊരു ടീമും ഗ്രൂപ്പിലുണ്ടാവും. രണ്ടാമത്തെ ഗ്രൂപ്പില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളും. 

2023ലേയും 2024ലേയും ക്രിക്കറ്റ് കലണ്ടര്‍ ജയ് ഷാ പുറത്തുവിട്ടു. പാകിസ്ഥാനാണ് ഏഷ്യാ കപ്പ് 2023ന് ആതിഥേയത്വം വഹിക്കുന്നത്. പാകിസ്ഥാന് പുറത്തേക്ക് ഏഷ്യാ കപ്പ് വേദി മാറ്റുന്നതിനുള്ള സമ്മര്‍ദം ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ട്. 

2022 ഏഷ്യാ കപ്പിന് ശ്രീലങ്കയാണ് ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. എന്നാല്‍ ശ്രീലങ്കയിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏഷ്യാ കപ്പ് മത്സരങ്ങള്‍ നടന്നത് യുഎഇയിലാണ്. ശ്രീലങ്ക ഇവിടെ കിരീടം ചൂടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com