19 ഇന്നിങ്‌സ്; അതിവേഗം ആയിരം റണ്‍സ് അടിച്ച ഇന്ത്യക്കാരന്‍; റെക്കോര്‍ഡ് നേട്ടവുമായി ശുഭ് മാന്‍ ഗില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th January 2023 04:28 PM  |  

Last Updated: 18th January 2023 04:28 PM  |   A+A-   |  

shubman_gill

ശുഭ്മാന്‍ ഗില്‍/ ട്വിറ്റര്‍ ബിസിസിഐ

 

ഹൈദരബാദ്: ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ ആദ്യമത്സരത്തില്‍ സെഞ്ച്വറി നേടിയതോടെ റെക്കോര്‍ഡ് നേട്ടവുമായി ശൂഭ്മാന്‍ ഗില്‍. ഏകദിനക്രിക്കറ്റില്‍ അതിവേഗം ആയിരം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം ഗില്‍ സ്വന്തം പേരില്‍ എഴുതിചേര്‍ത്തത്. 19 ഇന്നിങ്്‌സില്‍ നിന്നാണ് ഗില്ലിന്റെ നേട്ടം.

24 ഇന്നിങ്‌സുകളില്‍ നിന്നായി ആയിരം റണ്‍സ് തികച്ച ഇന്ത്യന്‍ താരങ്ങളായ വീരാട് കോഹ്‌ലിയുടെയും ശിഖര്‍ ധവാനെയുമാണ് ഗില്‍ മറികടന്നത്. ഇതോടെ 19 ഏകദിനമത്സരങ്ങളില്‍ നിന്ന് ആയിരം റണ്‍സ് നേടിയ പാക് താരം ഇമാന്‍ ഉള്‍ ഹഖിന്റെ നേട്ടത്തിനൊപ്പമെത്താനും ഗില്ലിന് കഴിഞ്ഞു. അതിവേഗം ആയിരം റണ്‍സ് നേടിയതിന്റെ റെക്കോര്‍ഡ് പാക് താരം ഫഖര്‍ സമന്റെ പേരിലാണ്. 18 ഇന്നിങ്‌സുകളില്‍ നിന്നാണ് സമന്റെ നേട്ടം.

തിരുവനന്തപുരത്ത് നടന്ന ശ്രീലങ്കയ്‌ക്കെതിരായ അവസാന ഏകദിന മത്സരത്തിലും ഗില്‍ സെഞ്ച്വറി നേടിയിരുന്നു. ഗില്ലിന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയാണിത്. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 500 റണ്‍സ് നേടിയ ഇന്ത്യന്‍ താരവും ഗില്ലാണ്. 10 ഇന്നിങ്‌സില്‍ നിന്നായിരുന്നു ഗില്ലിന്റെ നേട്ടം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പോണ്ടിങ്ങിനെയും സേവാഗിനെയും മറികടക്കുമോ?; ന്യൂസിലന്‍ഡിനെതിരെ പുതുചരിത്രമെഴുതാന്‍ കോഹ്‌ലി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ