സെഞ്ച്വറിയടിച്ച് ഹെഡ്ഡും സ്മിത്തും മടങ്ങി; ഓസീസിന് ആറ് വിക്കറ്റുകള്‍ നഷ്ടം; ഇന്ത്യ തിരിച്ചടിക്കുന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th June 2023 04:20 PM |
Last Updated: 08th June 2023 04:20 PM | A+A A- |

വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ഇന്ത്യ/ പിടിഐ
ലണ്ടന്‍: ഓസ്‌ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ രണ്ടാം ദിനത്തി ഓസീസിന്റെ രണ്ട് വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ വീഴ്ത്തി ഇന്ത്യ. ട്രാവിസ് ഹെഡ്ഡ്, കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്ത് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഓസീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 388 റണ്‍സെന്ന നിലയില്‍.
ട്രാവിഡ് ഹെഡ്ഡ് 163 റണ്‍സെടുത്താണ് മടങ്ങിയത്. താരം 25 ഫോറും ഒരു സിക്‌സും പറത്തി. കാമറൂണ്‍ ഗ്രീന്‍ ആറ് റണ്‍സ് മാത്രമാണ് നേടിയത്. ഒന്നാം ദിനം സെഞ്ച്വറി വക്കില്‍ നിന്ന മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് രണ്ടാം ദിനത്തില്‍ തുടക്കത്തില്‍ തന്നെ സെഞ്ച്വറി നേടി.
ബാറ്റിങ് തുടര്‍ന്ന സ്മിത്ത് 121റണ്‍സുമായി മടങ്ങി. 19 ഫോറുകൾ സഹിതമായിരുന്നു സ്മിത്തിന്റെ സെഞ്ച്വറി. അലക്‌സ് കാരി 9 റണ്‍സുമായി ക്രീസില്‍. റണ്ണൊന്നുമെടുക്കാതെ മിച്ചല്‍ സ്റ്റാര്‍ക്കും.
നേരത്തെ ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ 43 റണ്‍സെടുത്തു. എന്നാല്‍ സഹ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ സംപൂജ്യനായി മടങ്ങി. മര്‍നസ് ലബുഷെയ്ന്‍ 26 റണ്‍സുമായും പുറത്തായി. ഇന്ത്യക്കായി മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
കളി കൈവിട്ടു; സഹതാരങ്ങളെ ചീത്ത വിളിച്ച് രോഹിത് (വീഡിയോ)
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ