ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് നേട്ടം; ഏറ്റവുമധികം മത്സരം കളിച്ച താരം

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവുമധികം മത്സരം കളിച്ച താരമെന്ന ബഹുമതി ഇനി പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക്
ക്രിസ്റ്റിയാനോ റൊണാള്‍ഡോ,ഫോട്ടോ: എഎഫ്പി(ഫയല്‍)
ക്രിസ്റ്റിയാനോ റൊണാള്‍ഡോ,ഫോട്ടോ: എഎഫ്പി(ഫയല്‍)

ലിസ്ബണ്‍: അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവുമധികം മത്സരം കളിച്ച താരമെന്ന ബഹുമതി ഇനി പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക്. യൂറോപ്പ്യന്‍ യോഗ്യതാ മത്സരത്തില്‍ ലിച്ചെന്‍സ്റ്റീനെതിരെ കളിച്ചതോടെയാണ് റൊണാള്‍ഡോ റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. ദേശീയ ടീമിന് വേണ്ടി 197-ാം മത്സരത്തില്‍ ഇറങ്ങിയതോടെയാണ് കുവൈറ്റിന്റെ ബദര്‍ അല്‍ മുതവയുടെ റെക്കോര്‍ഡ് പഴങ്കഥയായത്.

ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയ്‌ക്കെതിരായുള്ള മത്സരത്തിലാണ് റൊണാള്‍ഡോ,  ബദര്‍ അല്‍ മുതവയ്‌ക്കൊപ്പം എത്തിയത്. മുതവയുടെ 196 അന്താരാഷ്ട്ര മത്സരങ്ങള്‍ക്കൊപ്പം എത്തുകയായിരുന്നു. മത്സരത്തില്‍ പോര്‍ച്ചുഗല്‍ തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്താവുകയായിരുന്നു. 

യൂറോപ്പില്‍ ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന പദവി 2021ല്‍ തന്നെ റൊണാള്‍ഡോ നേടിയിരുന്നു. സെര്‍ജിയോ റാമോസിനെ പിന്നിലാക്കിയാണ് 38കാരന്‍ റെക്കോര്‍ഡിട്ടത്. 180 മത്സരങ്ങള്‍ എന്ന റാമോസിന്റെ റെക്കോര്‍ഡ് ആണ് പഴങ്കഥയാക്കിയത്. 

അന്താരാഷ്ട്ര മത്സരത്തില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയതിന്റെ റെക്കോര്‍ഡും റൊണാള്‍ഡോയ്ക്കാണ്. 118 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്. ലോകകപ്പിലെ നിരാശപ്പെടുത്തിയ പ്രകടനത്തിന് ശേഷം ആദ്യമായാണ് റൊണാള്‍ഡോ ദേശീയ ടീമിന് വേണ്ടി കളിച്ചത്. 2024 യൂറോ കപ്പില്‍ പോര്‍ച്ചുഗല്‍ യോഗ്യത നേടുന്നതിന് എല്ലാവരും പ്രതീക്ഷയര്‍പ്പിക്കുന്നത് റൊണാള്‍ഡോയിലാണെന്ന് പുതിയ പോര്‍ച്ചുഗല്‍ കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസ് പറഞ്ഞു. യോഗ്യതാമത്സരങ്ങളില്‍ ഇനി ഐസ് ലന്‍ഡ്, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളെയാണ് പോര്‍ച്ചുഗലിന് നേരിടാനുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com