പൊചെറ്റിനോ ചെൽസി പരിശീലകൻ; പ്രഖ്യാപിച്ച് ക്ലബ്

പരിശീലകർ വാഴാത്ത ക്ലബായ ചെൽസിയിലേക്ക് 51കാരൻ എത്തുമ്പോൾ അടുത്ത സീസണിൽ ടീം മികവ് വീണ്ടെടുക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്
മൗറീസിയോ പൊചെറ്റിനോ/ ട്വിറ്റർ
മൗറീസിയോ പൊചെറ്റിനോ/ ട്വിറ്റർ

ലണ്ടൻ: ചെൽസിയുടെ പുതിയ പരിശീലകനായി മൗറീസിയോ പൊചെറ്റിനോ സ്ഥാനമേറ്റു. രണ്ട് വർഷത്തെ കരാറിലാണ് പൊചെറ്റിനോ സ്റ്റാംഫോർഡ് ബ്രിഡ്​ജിൽ എത്തുന്നത്. ജൂലൈ ഒന്ന് മുതൽ അദ്ദേഹം പ്രവർത്തനം തുടങ്ങും. 

നേരത്തെ ടോട്ടനം ഹോട്സ്പറിനെ ദീർഘനാൾ പരിശീലിപ്പിച്ച കോച്ചാണ് പൊചെറ്റിനോ. സ്പേഴ്സിനെ ചാമ്പ്യൻസ് ലീ​ഗ് ഫൈനൽ വരെ എത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു. പിന്നീട് ഫ്രഞ്ച് ലീ​ഗ് വൺ ടീം പിഎസ്ജിയുടെ പരിശീലകനായി എത്തിയെങ്കിലും അവിടെ അധികകാലം നിന്നില്ല. ഇതിനു ശേഷം മറ്റൊരു ടീമിന്റേയും ചുമതല അദ്ദേഹം ഏറ്റെടുത്തിരുന്നില്ല. 

പരിശീലകർ വാഴാത്ത ക്ലബായ ചെൽസിയിലേക്ക് 51കാരൻ എത്തുമ്പോൾ അടുത്ത സീസണിൽ ടീം മികവ് വീണ്ടെടുക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ​ഗ്രഹാം പോട്ടറെ പുറത്താക്കിയ ശേഷം മുൻ താരവും പരിശീലകനുമായ ഫ്രാങ്ക് ലംപാർഡിനെ താത്കാലിക പരിശീലകനാക്കിയാണ് ടീം ഈ സീസൺ അവസാനിപ്പിച്ചത്. 

മികച്ച താരങ്ങളെ ടീമിലെത്തിച്ചിട്ടും ഈ സീസണിൽ വൻ തകർച്ചയാണ് ചെൽസി നേരിട്ടത്. പ്രീമിയർ ലീ​ഗിൽ 12ാം സ്ഥാനത്താണ് അവർ ഫിനിഷ് ചെയ്തത്. 38 മത്സരങ്ങളിൽ 11വീതം ജയവും സമനിലയും 16 തോൽവികളുമാണ് ചെൽസി നേരിട്ടത്. അടുത്ത വർഷത്തെ യൂറോപ്യൻ പോരാട്ടങ്ങളിൽ ഒന്നിൽ പോലും യോ​ഗ്യതയും അവർക്കില്ല. പൊചെറ്റിനോയ്ക്ക് മുന്നിൽ വലിയ വെല്ലുവിളികളാണ് നിൽക്കുന്നതെന്ന് സാരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com