ജെസ്സല്‍ കാര്‍നെറോ കേരള ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു; ഇന്ന് കരാര്‍ അവസാനിക്കും- വീഡിയോ

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മിന്നും താരവും ക്യാപ്റ്റനുമായ ജെസ്സല്‍ കാര്‍നെറോ കേരള ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു
ജെസ്സല്‍ കാര്‍നെറോ: ഫോട്ടോ/ ഐഎഎൻഎസ്
ജെസ്സല്‍ കാര്‍നെറോ: ഫോട്ടോ/ ഐഎഎൻഎസ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മിന്നും താരവും ക്യാപ്റ്റനുമായ ജെസ്സല്‍ കാര്‍നെറോ കേരള ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു. ജെസ്സല്‍ കാര്‍നെറോയും കേരള ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാര്‍ ഇന്ന് അവസാനിക്കും. ഇതോടെ കേരള ബ്ലാസ്‌റ്റേഴ്‌സുമായുള്ള ലെഫ്റ്റ് ബാക്കിന്റെ നാലുവര്‍ഷത്തെ ബന്ധമാണ് അവസാനിക്കുന്നത്.

2019-20 ഐഎസ്എല്‍ സീസണിന് തൊട്ടുമുന്‍പാണ് ജെസ്സല്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തിയത്. ജെസ്സല്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തിയ ആദ്യ സീസണില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പ്രതിരോധ രംഗത്ത് ഉരുക്കുക്കോട്ടയായാണ് ജെസ്സല്‍ നിലക്കൊണ്ടത്. നാലുവര്‍ഷവും എണ്ണിയാല്‍ ഒടുങ്ങാത്ത ഓര്‍മ്മകളും ബാക്കിവെച്ചാണ് പോകുന്നതെന്ന് ജെസ്സലിന് ആശംസ നേര്‍ന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് ട്വീറ്റ് ചെയ്തു. 

കളിയില്‍ സ്ഥിരത പുലര്‍ത്തിയതിനെ തുടര്‍ന്ന് ജെസ്സലുമായുള്ള കരാര്‍ ഇതുവരെ ബ്ലാസ്റ്റേഴ്‌സ് നീട്ടുകയായിരുന്നു. ഇദ്ദേഹത്തിന്റെ പ്രകടനത്തിന് അംഗീകാരം എന്ന നിലയില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനമാണ് ആദ്യം നല്‍കിയത്. സീസണിനിടെ മുന്‍ ക്യാപ്റ്റന്‍ സെര്‍ജിയോ സിഡോഞ്ചയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് ക്യാപ്റ്റന്‍ പദവി ജെസ്സലിനെ തേടിയെത്തിയത്.

2021-22 സീസണില്‍ ജെസ്സലിനെ സ്ഥിരം ക്യാപ്റ്റനായി തെരഞ്ഞെടുത്തു. ഇദ്ദേഹത്തിന്റെ നായകത്വത്തില്‍ ടീം ആദ്യ നാലു ടീമുകളില്‍ ഇടം പിടിച്ചു. കൂടാതെ ചാമ്പ്യന്‍ഷിപ്പില്‍ ടീമിനെ ഫൈനലില്‍ എത്തിക്കുന്നതിലും ജെസ്സല്‍ നിര്‍ണായക പങ്കുവെച്ചു. നാലു സീസണുകളിലായി 65 മത്സരങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായം ധരിച്ചത്. ആറ് അസിസ്റ്റും ഇദ്ദേഹത്തിന്റെ സംഭാവനയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com