ഹർദിക് പാണ്ഡ്യ
ഹർദിക് പാണ്ഡ്യട്വിറ്റര്‍

ഹർ​ദികിനെ ചീത്ത വിളിച്ചാല്‍ പൊലീസ് പിടിക്കും!

വ്യക്തത വരുത്തി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍

മുംബൈ: രോ​ഹിത് ശർമയെ മാറ്റി ഹർദിക് പാണ്ഡ്യയെ നായകനാക്കി തിരിച്ചെത്തിച്ച മുംബൈ ഇന്ത്യൻസ് നടപടി ഉൾക്കൊള്ളാൻ ഇതുവരെ ആരാധകർക്ക് സാധിച്ചിട്ടില്ല. ഹർദികിനെതിരെ അതിന്റെ പ്രതിഷേധവും ആരാധകർ തുറന്നു പ്രകടിപ്പിക്കുന്നു. ​ഗ്രൗണ്ടിലൂടെ നായ ഓടിയപ്പോൾ ഹർദികിന്റെ പേര് പറഞ്ഞാണ് നായയുടെ ഓട്ടത്തെ ആരാധകർ കഴിഞ്ഞ ദിവസം പ്രോത്സാഹിപ്പിച്ചത്.

ഇന്ന് വാംഖഡെ സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിനെ നേരിടാനിറങ്ങുമ്പോൾ മുംബൈ നായകനെതിരെ ആരാധകർ കൂക്കിയാലോ, ചീത്ത വിളിച്ചാലോ പൊലീസ് കേസാകുമെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അങ്ങനെയൊരു തീരുമാനവുമില്ലെന്നു വ്യക്തമാക്കുകയാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ.

ഇന്ന് സ്വന്തം മൈതനത്ത് ആരാധകർ പരസ്യമായി പ്രതിഷേധിക്കുമോ എന്ന ആശങ്ക മുംബൈ ഇന്ത്യൻസ് ടീമിനുണ്ട്. ഇതു തടയാൻ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ നീക്കം നടത്തുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. പ്രതികരണങ്ങൾ അതിരു വിട്ടാൽ പൊലീസിനെ ഇറക്കി നേരിടുമെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രചരിക്കുന്ന തരത്തിലുള്ള ഒരു തീരുമാനവും ഇല്ലെന്നു മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രതികരിച്ചു. ആരാധകരുടെ പ്രതികരണൾ അതിരുവിട്ടാൽ ബിസിസിഐ ചട്ടങ്ങൾ പാലിച്ചു മാത്രമേ നടപടിയുണ്ടാകു. ഐപിഎൽ പോരാട്ടത്തിനും മറ്റ് ആഭ്യന്തര മത്സരങ്ങൾക്കുമെല്ലാം ഒരു നിയമമാണ്. ഐപിഎൽ പോരാട്ടത്തിനു പ്രത്യേക നിയമമില്ലെന്നും അസോസിയേഷൻ പറയുന്നു.

തുടരെ രണ്ട് മത്സരങ്ങൾ തോറ്റാണ് മുംബൈ നിൽക്കുന്നത്. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ടീം. ഇന്നും തോറ്റാൽ ഹർദികിന്റെ ക്യാപ്റ്റൻസിയും ചോദ്യ ചിഹ്നത്തിലാകും. അതിനാൽ ടീമിനു ജയം അനിവാര്യം.

ഹർദിക് പാണ്ഡ്യ
അര്‍ധ സെഞ്ച്വറി, ആദ്യ ജയം; പിന്നാലെ പന്തിന് 12 ലക്ഷം പിഴ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com