'കൂവൽ നിർ‌ത്തു'- ഹർദികിന് എതിരെ പ്രതിഷേധിച്ച ആരാധകരോട് രോഹിത്

തുടര്‍ച്ചയായി മൂന്ന് തോല്‍വികള്‍ നേരിട്ട് മുംബൈ ഇന്ത്യന്‍സ്
ആരാധകരോടു കൂവല്‍ നിര്‍ത്താന്‍ ആവശ്യപ്പെടുന്ന രോഹിത് ശര്‍മ
ആരാധകരോടു കൂവല്‍ നിര്‍ത്താന്‍ ആവശ്യപ്പെടുന്ന രോഹിത് ശര്‍മട്വിറ്റര്‍

മുംബൈ: രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെ മുംബൈ ഇന്ത്യൻസ് നായകൻ ഹർ​ദിക് പാണ്ഡ്യക്കെതിരെ പ്രതീഷേധിച്ച ആരാധകരെ നിയന്ത്രിക്കാൻ ഇടപെട്ട് മുൻ ക്യാപ്റ്റൻ രോഹിത് ശർമ. രോ​ഹിതിനെ നായക സ്ഥാനത്തു നിന്നു മാറ്റിയതാണ് ആരാധകരെ ചൊടിപ്പിച്ചത്.

മത്സരം പു​രോ​ഗമിക്കുന്നതിനിടെയാണ് ആരാധകർ ഹർദികിനു നേരെ കൂക്കി വിളിച്ചത്. പ്രതിഷേധം കടുത്തതോടെ രോഹിത് കൈ ആം​ഗ്യത്തിലൂടെയാണ് ആരാധകരെ നിയന്ത്രിക്കാൻ ശ്രമിച്ചത്. ​ഗ്രൗണ്ടിൽ ഫീൽഡ് ചെയ്യുമ്പോഴാണ് രോഹിതിന്റെ ഇടപെടൽ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാജസ്ഥാനെതിരായ പോരാട്ടം അരങ്ങേറിയ വാംഖഡെയിൽ തുടക്കം മുതൽ ഹർ​ദികിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ടോസ് ഇടാൻ ഇറങ്ങിയ സമയത്ത് ആരാധകർ പ്രതിഷേധിച്ചപ്പോൾ ​ഗ്രൗണ്ടിലുണ്ടായിരുന്ന കമന്റേറ്റർ സഞ്ജയ് മഞ്ജരേക്കർ, മാന്യത കാണിക്കണമെന്നു ആരാധകരോടു ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് രോഹിതിന്റെ ആ​ഹ്വാനം.

തുടരെ മൂന്ന് മത്സരങ്ങളും തോറ്റ് അടിമുടി പ്രതിരോധത്തിൽ നിൽക്കുകയാണ് മുംബൈ ഇന്ത്യൻസ്. രാജസ്ഥാൻ റോയൽസിനോടു ആറ് വിക്കറ്റിന്റെ പരാജയമാണ് അവർ നേരിട്ടത്. മത്സരത്തിൽ ഹർദിക് പാണ്ഡ്യയാണ് ടീമിന്റെ ടോപ് സ്കോററായത്. 21 പന്തുകൾ നേരിട്ട് ഹർദിക് 34 റൺസെടുത്തു.

ആരാധകരോടു കൂവല്‍ നിര്‍ത്താന്‍ ആവശ്യപ്പെടുന്ന രോഹിത് ശര്‍മ
ഒരു പന്ത്, പിന്നാലെ പാഞ്ഞത് 5 ഫീല്‍ഡര്‍മാര്‍! ചിരിപ്പിച്ച് ബംഗ്ലാ താരങ്ങള്‍ (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com