കാശ് കൊടുത്തവര്‍ ക്യാപ്റ്റനെ തീരുമാനിക്കും..., എങ്കിലും ഇത്രയും വഷളാക്കേണ്ടിയിരുന്നില്ല: രവി ശാസ്ത്രി

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റി ഹര്‍ദിക് പാണ്ഡ്യയെ കൊണ്ടുവന്നതിനെതിരെ ആരാധകരുടെ ഭാഗത്ത് നിന്ന് ഉണ്ടായ പ്രതിഷേധത്തില്‍ പ്രതികരിക്കുകയായിരുന്നു രവി ശാസ്ത്രി
രവി ശാസ്ത്രി
രവി ശാസ്ത്രിഫയൽ

ന്യൂഡല്‍ഹി: മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായി ഹര്‍ദിക് പാണ്ഡ്യയെ പ്രഖ്യാപിക്കുമ്പോള്‍ കുറച്ചുകൂടി വ്യക്തത വരുത്തിയിരുന്നുവെങ്കില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രി. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റി ഹര്‍ദിക് പാണ്ഡ്യയെ കൊണ്ടുവന്നതിനെതിരെ ആരാധകരുടെ ഭാഗത്ത് നിന്ന് ഉണ്ടായ പ്രതിഷേധത്തില്‍ പ്രതികരിക്കുകയായിരുന്നു രവി ശാസ്ത്രി.

അതേസമയം സംയമനം പാലിച്ച് കളിയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ ഹര്‍ദിക് പാണ്ഡ്യയോട് ശാസ്ത്രി ഉപദേശിച്ചു. മികച്ച പ്രകടനത്തിലൂടെ വിമര്‍ശനങ്ങളുടെ വായ അടപ്പിക്കാനാണ് ശ്രമിക്കേണ്ടത്.'ഇത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമല്ല. ഇത് ഫ്രാഞ്ചൈസി ക്രിക്കറ്റ് ആണ്. അവര്‍ ഡോളര്‍ നല്‍കിയാണ് കളിക്കാരെ എടുത്തിരിക്കുന്നത്. അവരാണ് മുതലാളിമാര്‍. ക്യാപ്റ്റന്‍ ആരാകണമെന്ന് നിശ്ചയിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. എന്നിരുന്നാലും ക്യാപ്റ്റനായി ഹര്‍ദിക് പാണ്ഡ്യയെ പ്രഖ്യാപിക്കുമ്പോള്‍ കുറച്ചുകൂടി വ്യക്തത വരുത്തിയിരുന്നുവെങ്കില്‍ പ്രശ്‌നം ഇത്രയും സങ്കീര്‍ണമാകുമായിരുന്നില്ല'- രവി ശാസ്ത്രി സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'നിങ്ങള്‍ക്ക് ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റന്‍ ആക്കണമെങ്കില്‍, ഞങ്ങള്‍ ഭാവി നോക്കിയാണ് എന്ന് പറഞ്ഞ് കൊണ്ട് അവതരിപ്പിച്ചിരുന്നുവെങ്കില്‍ കുറച്ചുകൂടി എളുപ്പമാകുമായിരുന്നു. നല്ല ടീമിനെ വാര്‍ത്തെടുക്കാനാണ് ശ്രമിക്കുന്നത്. എല്ലാവര്‍ക്കും അറിയാവുന്നതുപോലെ രോഹിത് തന്റെ ജോലി ഭംഗിയായി നിര്‍വഹിച്ചു. അടുത്ത മൂന്ന് വര്‍ഷം അദ്ദേഹം ഹര്‍ദിക്കിനെ സഹായിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അത്തരത്തില്‍ ക്യാപ്റ്റനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് കുറച്ചുകൂടി വ്യക്തത വരുത്തിയാണ് പറയേണ്ടിയിരുന്നത്. അങ്ങനെ പറഞ്ഞിരുന്നുവെങ്കില്‍ 'ഞങ്ങള്‍ക്ക് രോഹിത് ശര്‍മയെ വേണ്ട' എന്നോ 'അദ്ദേഹത്തോട് മോശമായി പെരുമാറി' എന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനങ്ങള്‍ നിറയില്ലായിരുന്നു - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'മുംബൈ ഇന്ത്യന്‍സ് വിജയിച്ചു തുടങ്ങിയാല്‍ ഈ വിമര്‍ശനങ്ങളെല്ലാം തീരും. നിലവില്‍ മൂന്ന് മത്സരങ്ങള്‍ തോറ്റിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. അതിനാല്‍, ഹര്‍ദിക്കിനോടുള്ള എന്റെ ഉപദേശം ശാന്തനായിരിക്കുക, ക്ഷമയോടെയിരിക്കുക, അവഗണിക്കുക, കളിയില്‍ പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിക്കുക. ഒന്നുരണ്ട് പ്രകടനങ്ങള്‍ തുടരുക. മുംബൈ ഇന്ത്യന്‍സ് ഒരു മികച്ച ടീമാണ്. അവര്‍ ജയത്തിന്റെ പാതയില്‍ വീണ്ടും എത്തിയാല്‍ വിമര്‍ശനങ്ങളെല്ലാം കെട്ടടങ്ങും. നിങ്ങള്‍ മത്സരങ്ങള്‍ ജയിക്കുക, കാര്യങ്ങള്‍ മാറും.' -രവി ശാസ്ത്രി പറഞ്ഞു.

രവി ശാസ്ത്രി
29 ഗോളുമായി ഒന്നാം സ്ഥാനത്ത്; 72 മണിക്കൂറിനുള്ളില്‍ രണ്ടാം ഹാട്രിക് നേടി ക്രിസ്റ്റ്യാനോ; സൂപ്പര്‍ പ്രകടനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com