റൊണാള്‍ഡോ ഉറങ്ങിയ കിടക്ക ലേലത്തിന്; പങ്കെടുക്കാന്‍ ആരാധകരെ ക്ഷണിച്ച് സ്ലൊവീനിയ ഹോട്ടൽ

5.25 ലക്ഷം രൂപ അടിസ്ഥാന വിലയിട്ടാണ് ലേലം നടത്തുന്നത്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ക്രിസ്റ്റ്യാനോ റൊണാള്‍ഡോഫെയ്സ്ബുക്ക്

ലുബ്ലിയാന: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹോട്ടലില്‍ താമസിക്കാനെത്തിയപ്പോള്‍ ഉറങ്ങിയ കിടക്ക ലേലത്തിന്. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പണം സ്വരൂപിക്കുന്നതിന് സ്ലൊവീനിയയിലെ ഗ്രാന്‍ഡ്പ്ലാസ ഹോട്ടലുകാരാണ് കിടക്ക ലേലത്തിന് വെച്ചത്.

5.25 ലക്ഷം രൂപ അടിസ്ഥാന വിലയിട്ടാണ് ലേലം നടത്തുന്നത്. സ്ലൊവീനിയക്കെതിരായ സൗഹൃദ മത്സരത്തിനെത്തിയപ്പോള്‍ ക്രിസ്റ്റ്യാനോ താമസിച്ചത് ലുബ്ലിയാനയിലെ ഗ്രാന്‍ഡ് ഹോട്ടലിലായിരുന്നു. ലേലത്തില്‍ ബെഡിന്റെ വിലകുതിച്ചുയരുമെന്നാണ് ഹോട്ടല്‍ മാനേജ്മെന്റിന്റെ പ്രതീക്ഷ. പിഒപി ടിവി എന്ന മീഡിയ കമ്പനിയുമായി സഹകരിച്ചാണ് ലേലം നടത്തുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
156.7 കിലോമീറ്റര്‍ വേഗം; ഇന്ത്യയുടെ പേസ് രാജാവാകാന്‍ മായങ്ക് യാദവ്

'തികച്ചും സവിശേഷവും അതുല്യവുമായ ലേലമാണിത്. എല്ലാ ആരാധകർക്കും പങ്കെടുക്കാവുന്നതാണ്'- ഹോട്ടല്‍ അധികൃതര്‍ പറയുന്നു. അതേസമയം സ്ലൊവീനിയയോട് എതിരില്ലാത്ത രണ്ടു ഗോളിന് പോര്‍ച്ചുഗല്‍ തോറ്റിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ദേശീയടീമിലേക്ക് തിരിച്ചെത്തിയ സൗഹൃദമത്സരം കൂടിയായിരുന്നു അത്. മാർച്ച് 27നായിരുന്നു മത്സരം. രണ്ടാം പകുതിയലെ രണ്ട് ഗോളുകളാണ് പോർച്ചുഗലിനെ തോൽപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com