വന്‍ തോല്‍വി, പിന്നാലെ ഡല്‍ഹിക്ക് മറ്റൊരു തിരിച്ചടി; ഋഷഭ് പന്തിന് 24 ലക്ഷം പിഴ, ടീം അംഗങ്ങള്‍ക്കും ശിക്ഷ

കുറഞ്ഞ ഓവര്‍ നിരക്കിനാണ് നടപടി
ഋഷഭ് പന്ത്
ഋഷഭ് പന്ത്പിടിഐ

വിശാഖപട്ടണം: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു വന്‍ തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സിനു മറ്റൊരു തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കിനു ക്യാപ്റ്റന്‍ ഋഷഭ് പന്തിനു വന്‍ തുക പിഴ. പന്ത് 24 ലക്ഷം പിഴയൊടുക്കണം.

പന്തിനു മാത്രമല്ല പ്ലെയിങ് ഇലവനിലെ മറ്റ് താരങ്ങളും പിഴയൊടുക്കണം. ഇംപാക്ട് പ്ലെയറടക്കമുള്ളവര്‍ പിഴയൊടുക്കണം. മാച്ച് ഫീയുടെ 25 ശതമാനം അല്ലെങ്കില്‍ ആറ് ലക്ഷം രൂപയാണ് ഈ താരങ്ങള്‍ പിഴയൊടുക്കേണ്ടത്.

നേരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരം വിജയിച്ചപ്പോഴും പന്തിനു പിഴ ഇതേ കുറ്റത്തിനു പിഴ ചുമത്തിയിരുന്നു. പിന്നാലെയാണ് വീണ്ടും പഴ ശിക്ഷ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

106 റണ്‍സിന്റെ വമ്പന്‍ തോല്‍വിയാണ് ഡല്‍ഹിക്ക് കൊല്‍ക്കത്തക്കെതിരെ നേരിടേണ്ടി വന്നത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് അടിച്ചെടുത്തത്.

വന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിയുടെ പോരാട്ടം 17.2 ഓവറില്‍ 166 റണ്‍സില്‍ അവസാനിച്ചു. ബാറ്റിങിലും ബൗളിങിലും കൊല്‍ക്കത്ത താരങ്ങളുടെ സര്‍വാധിപത്യമാണ് വിശാഖപട്ടണത്ത് കണ്ടത്.

ഋഷഭ് പന്ത്
കൂറ്റനടിയില്‍ പതറി ഡല്‍ഹി; വന്‍ സ്‌കോര്‍ താണ്ടാനാകാതെ വീണു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com