സൂര്യകുമാര്‍ യാദവ് തിരിച്ചെത്തുന്നു; മുംബൈ ഹാപ്പി

ഞായറാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കളിക്കും
സൂര്യകുമാര്‍ യാദവ്
സൂര്യകുമാര്‍ യാദവ്ട്വിറ്റര്‍

മുംബൈ: തുടരെ മൂന്ന് തോല്‍വികളുമായി വന്‍ സമ്മര്‍ദ്ദത്തില്‍ നില്‍ക്കുന്ന മുംബൈ ഇന്ത്യന്‍സിനു വലിയ ആശ്വാസം. നിര്‍ണായക താരവും മികച്ച ടി20 ബാറ്ററുമായ സൂര്യകുമാര്‍ യാദവ് പരിക്ക് മാറി തിരിച്ചെത്തുന്നു. താരം ഫിറ്റ്‌നസ് തെളിയിച്ചതായി ദേശീയ ക്രിക്കറ്റ് അക്കാദമി വ്യക്തമാക്കി.

സൂര്യകുമാര്‍ നാളെ മുംബൈ ഇന്ത്യന്‍സ് ടീമിനൊപ്പം ചേര്‍ന്നു പരിശീലനം ആരംഭിക്കും. ഞായറാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ പോരാട്ടത്തില്‍ സൂര്യകുമാര്‍ കളിക്കും.

സീസണ്‍ തുടങ്ങും മുന്‍പ് രോഹിതിനെ നായക സ്ഥാനത്തു നിന്നു മാറ്റി ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കി തിരിച്ചെത്തിക്കാനുള്ള ടീം ഉടമകളുടെ തീരുമാനത്തില്‍ തുടങ്ങുന്നു മുംബൈ ഇന്ത്യന്‍സിന്റെ തിരിച്ചടി. ആരാധകര്‍ ഇതിനെതിരെ രംഗത്തെത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടൂര്‍ണമെന്റ് തുടങ്ങി ടീം വിജയിക്കുമ്പോള്‍ ആരാധകര്‍ പിന്തുണ തരുമെന്ന അവരുടെ കണക്കുകൂട്ടലും പാളി. ടീം തുടരെ മൂന്ന് മത്സരങ്ങള്‍ തോറ്റു. ഇതുവരെ സീസണില്‍ ഒരു ജയവുമില്ലാത്ത ഏക ടീമെന്ന നാണക്കേട് വേറെയും മുംബൈ ഇന്ത്യന്‍സിനു തന്നെ.

സൂര്യകുമാര്‍ ഹെര്‍ണിയയുടെ ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തിലായിരുന്നു. ഇതെല്ലാം മാറിയുള്ള താരത്തിന്റെ വരവ് ടീമിന്റെ മൊത്തത്തിലുള്ള സമീപനത്തെ മാറ്റുമെന്ന പ്രതീക്ഷയാണ് ആരാധകര്‍ക്ക്.

സൂര്യകുമാര്‍ യാദവ്
'നാണംകെട്ട പ്രകടനം'- സ്വന്തം ടീമിന്‍റെ തോല്‍വിയില്‍ പോണ്ടിങ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com