'രാഹുല്‍ ഭയ്യ, ഇന്ത്യയുടെ പ്രതിരോധ മന്ത്രി ആകണം'- ട്രോളല്ല! (വീഡിയോ)

കുറഞ്ഞ സ്കോര്‍ പ്രതിരോധിച്ച് തുടര്‍ച്ചയായി 13 ജയങ്ങളെന്ന അപൂര്‍വ നേട്ടവുമായി ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്
ലഖ്നൗ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍
ലഖ്നൗ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍പിടിഐ

ലഖ്‌നൗ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് തുടര്‍ച്ചയായി മൂന്നാം ജയം സ്വന്തമാക്കി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 33 റണ്‍സിന്റെ ജയമാണ് ടീം നേടിയത്. ഇതോടെ ഒരു അപൂര്‍വ നേട്ടത്തില്‍ എല്‍എസ്ജി കുതിക്കുന്നു.

ഐപിഎല്ലില്‍ ടീം എത്തിയിട്ട് ഇത് മൂന്നാം സീസണാണ്. ഗുജറാത്തിനെതിരെ അവര്‍ നേടിയ വിജയം ഏറ്റവും കുറഞ്ഞ ടോട്ടല്‍ പ്രതിരോധിച്ച് അവര്‍ നേടുന്ന തുടര്‍ച്ചയായ 13ാം ജയമാണിത്. 160- 165 റണ്‍സ് ആദ്യം ബാറ്റ് ചെയ്തു നേടി അവര്‍ എതിര്‍ ടീമിനെ ലക്ഷ്യം നേടാന്‍ അനുവദിക്കാതെ 13ാം തവണയാണ് വിജയിക്കുന്നത്. ഈ നേട്ടത്തിന്റെ രസകരമായ ഒരു വീഡിയോ ലഖ്‌നൗ തങ്ങളുടെ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കിട്ടിട്ടുണ്ട്.

സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്‍ ശുഭം ഗൗര്‍ രാഹുലിനരികിലെത്തി അഭിനന്ദിക്കുന്നതും ഇരുവരും തമ്മിലുള്ള സംഭാഷണവുമാണ് വീഡിയോയില്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'അഭിനന്ദനങ്ങള്‍ രാഹുല്‍ ഭയ്യ. ഇന്ത്യയുടെ അടുത്ത പ്രതിരോധ മന്ത്രി താങ്കള്‍ ആകണമെന്നാണ് എന്റെ അഭിപ്രായം'- ശുഭം പറഞ്ഞു.

'നിങ്ങള്‍ എന്റെ സ്‌ട്രൈക്ക് റേറ്റിനെ കളിയാക്കുകയാണോ'- തന്നെ ട്രോളിയതാണോ എന്നര്‍ഥത്തിലാണ് രാഹുല്‍ തിരിച്ചു മറുപടിയായി ചോദിക്കുന്നത്.

'അല്ലേയല്ല, നിങ്ങളുടെ ടീം 160 റേഞ്ച് സ്‌കോര്‍ വീണ്ടും പ്രതിരോധിച്ച് വിജയം നേടിയതിനു അഭിനന്ദിച്ചതാണ്'- ശുഭം വ്യക്തമാക്കി. വീഡിയോ വൈറലായി മാറി.

മത്സരത്തില്‍ ലഖ്‌നൗ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ 31 പന്തില്‍ 33 റണ്‍സാണ് കണ്ടെത്തിയത്. രാഹുലിന്റെ മെല്ലപ്പോക്ക് ബാറ്റിങ് ഇതിനകം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. നാല് കളിയില്‍ നിന്നു രാഹുല്‍ 128 റണ്‍സാണ് നേടിയത്. സ്‌ട്രൈക്ക് റേറ്റ് 128.57. ഇതാണോ ശുഭത്തിന്റെ ചോദ്യത്തിനു പിന്നിലെന്ന സംശയത്തോടെയാണ് രാഹുല്‍ തന്നെ ട്രോളിയതാണോ എന്നു ചോദിക്കുന്നത്.

ലഖ്നൗ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍
ബാറ്റര്‍ക്ക് പകരം പേസര്‍! ദക്ഷിണാഫ്രിക്കന്‍ താരം ലിസാഡ് വില്ല്യംസ് ഡല്‍ഹിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com