കാന്‍ഡിഡേറ്റ്‌സ് ചെസ്സ്; നിര്‍ണായക ജയവുമായി ഇന്ത്യയുടെ പ്രഗ്നാനന്ദ, വിദിത്

പ്രഗ്നാനന്ദ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്
പ്രഗ്നാനന്ദ
പ്രഗ്നാനന്ദട്വിറ്റര്‍

ടൊറൊന്റോ: കാന്‍ഡിഡേറ്റ്‌സ് ചെസ്സ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആര്‍ പ്രഗ്നാനന്ദ, വിദിത് ഗുജറാത്തി എന്നിവര്‍ക്ക് നിര്‍ണായക വിജയം. പ്രഗ്നാനന്ദ അസര്‍ബെയ്ജാന്‍ താരം നിജാത് അബ്‌സോവിനെയാണ് പരാജയപ്പെടുത്തിയത്.

ഫ്രാന്‍സിന്റെ അലിരെസയെ പരാജയപ്പെടുത്തിയാണ് വിദിതിന്റെ മുന്നേറ്റം. അതേസമയം മറ്റൊരു ഇന്ത്യന്‍ താരം ഡി ഗുകേഷ് അമേരിക്കയുടെ ഹികരു നകാമുറയുമായി സമനിലയില്‍ പിരിഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജയത്തോടെ പ്രഗ്നാനന്ദ 3.5 പോയിന്റുമായി മൂന്നാം സ്ഥാനം പങ്കിടുന്നു. ഇറ്റാലിയന്‍, അമേരിക്കന്‍ താരമായ ഫാബിയാനോ കരുവാനയും ഇത്രയും പോയിന്റുമായി മൂന്നാം സ്ഥാനത്ത്. മൂന്ന് പോയിന്റുമായി വിദിത് നകാമുറയ്‌ക്കൊപ്പം അഞ്ചാമത്.

വനിതാ വിഭാഗത്തില്‍ പ്രഗ്നാനന്ദയുടെ സഹോദരി ആര്‍ വൈശാലി പരാജയപ്പെട്ടു. റഷ്യന്‍ താരം കാതെറിന ലഗ്നോയാണ് വൈശാലിയെ വീഴ്ത്തിയത്. മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായ കൊനേരു ഹംപിയും പരാജയപ്പെട്ടു. ചൈനയുടെ ടിന്‍ജി ലിയോടാണ് ഹംപി തോല്‍വി അറിഞ്ഞത്.

പ്രഗ്നാനന്ദ
ഐഎസ്എല്‍ ഫൈനല്‍ മെയ് 4ന്; മത്സര ക്രമം അറിയാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com