ഒളിംപിക്‌സ് മികവ് ലക്ഷ്യം; 'ഷെഫ് ഡി മിഷന്‍' സ്ഥാനം ഒഴിഞ്ഞ് മേരി കോം

മിഷന്‍റെ തലപ്പത്താണ് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ മേരി കോമിനെ നിയമിച്ചത്
മേരി കോം
മേരി കോംഎക്‌സ്

ന്യൂഡല്‍ഹി: വരാനിരിക്കുന്ന പാരിസ് ഒളിംപിക്‌സിലെ മികവ് ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ പദ്ധതിയുടെ 'ഷെഫ് ഡി മിഷന്‍' സ്ഥാനത്തു നിന്നു ഇതിഹാസ വനിതാ ബോക്‌സിങ് താരവും ഒളിംപ്യനുമായ മേരി കോം പിന്‍മാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്ഥാനത്തു നിന്നു പിന്‍മാറുന്നതെന്നു മേരി കോം വ്യക്തമാക്കി.

'ഏല്‍പ്പിച്ച ഉത്തരവാദിത്വത്തില്‍ നിന്നു പിന്‍മാറുന്നത് ലജ്ജാകരമായ കാര്യമാണ്. എന്നാല്‍ എനിക്കു മറ്റൊരു മാര്‍ഗവുമില്ലാത്തതിനാലാണ് തീരുമാനം'- അവര്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനാണ് പ്രോഗ്രാമിലേക്ക് മേരി കോമിനെ നാമ നിര്‍ദ്ദേശം ചെയ്തത്. ഈ മിഷന്റെ തലപ്പത്താണ് മേരി കോമിനെ നിയമിച്ചത്. ഈ സ്ഥാനമാണ് അവര്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിവാക്കിയത്. ല്യൂജ് താരവും ഒളിംപ്യനുമായ കേശവനും മിഷന്റെ ഭാഗമാണ്.

ടീമിന്റെ തലപ്പത്തെ സ്ഥാനമാണ് ഷെഫ് ഡി മിഷന്‍. ടീമിന്റെ പങ്കാളിത്തം, ഏകോപനം, നിയന്ത്രണം അടക്കമുള്ള കാര്യങ്ങളാണ് മേരി കോമിനെ എല്‍പ്പിച്ചിരുന്നത്. ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളും മിഷന്റെ ഭാഗമാണ്.

മേരി കോം
'വിരമിക്കില്ല, ലോകകപ്പ് നേടണം'- രോഹിത് ശര്‍മ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com