ലേലത്തില്‍ ആര്‍ക്കും വേണ്ട, പിന്നെ പകരക്കാരന്‍; അരങ്ങേറ്റ മത്സരത്തില്‍ തന്നെ ടീമിനെ ജയിപ്പിച്ചു! ആരാണ് മക്ഗുര്‍ക്?

ഐപിഎല്‍ അരങ്ങേറ്റത്തില്‍ തന്നെ അര്‍ധ സെഞ്ച്വറി
ജാക് ഫ്രേസര്‍ മക്ഗുര്‍ക്
ജാക് ഫ്രേസര്‍ മക്ഗുര്‍ക്പിടിഐ

ലഖ്‌നൗ: തുടര്‍ തോല്‍വികളില്‍ നട്ടംതിരിഞ്ഞ ഡല്‍ഹി ക്യാപിറ്റല്‍സ് സീസണിലെ രണ്ടാം വിജയം സ്വന്തമാക്കിയപ്പോള്‍ ബാറ്റിങില്‍ അവര്‍ കടപ്പെട്ടത് ഒരു അരങ്ങേറ്റക്കാരനോട്. അധികം ശ്രദ്ധയിലേക്ക് വന്നിട്ടില്ലാത്ത ഒരു താരമാണ് ടീമിനു വിജയം സമ്മാനിച്ചത്. അതും അരങ്ങേറ്റ ഐപിഎല്‍ പോരില്‍ തന്നെ.

ഓസ്‌ട്രേലിയന്‍ താരം ജാക് ഫ്രേസര്‍ മക്ഗുര്‍കാണ് ടീമിനു ജയം സമ്മാനിച്ചത്. നിര്‍ണായക അര്‍ധ സെഞ്ച്വറി നേടിയാണ് താരം കളം നിറഞ്ഞത്. 35 പന്തില്‍ അഞ്ച് സിക്‌സും രണ്ട് ഫോറും സഹിതം താരം 55 റണ്‍സ് വാരി ഐപിഎല്‍ അരങ്ങേറ്റം ഗംഭീരമാക്കി.

ഐപിഎല്‍ അരങ്ങേറ്റ ദിവസം തന്നെയാണ് താരത്തിന്റെ 22ാം പിറന്നാളും. അങ്ങനെ ആ ദിവസം താരം അവിസ്മരണീയമാക്കി തീര്‍ക്കുകയും ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മിനി ലേലത്തില്‍ ആരും താത്പര്യം കാണിക്കാതെ വന്നതോടെ താരം അണ്‍സോള്‍‍ഡായിരുന്നു. ഡല്‍ഹി ടീമിലെത്തിച്ച ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുന്‍ഗി എന്‍ഗിഡിക്ക് പരിക്കേറ്റതോടെയാണ് ജാക് മക്ഗുര്‍ക് പകരക്കാരനായി ടീമിലെത്തിയത്.

ഓസീസിന്റെ വിവിധ എയ്ജ് ഗ്രൂപ്പ് ടീമുകളില്‍ കളിച്ച താരം സീനിയര്‍ ടീമിലും അരങ്ങേറിയിട്ടുണ്ട്. രണ്ട് ഏകദിന അന്താരാഷ്ട്ര മത്സരങ്ങളാണ് താരം ഓസീസ് ജേഴ്‌സിയില്‍ കളിച്ചത്.

ലിസ്റ്റ് എ പോരാട്ടത്തില്‍ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയുടെ റെക്കോര്‍ഡ് മക്ഗുര്‍കിനാണ്. 29 പന്തുകളില്‍ നിന്നു താരം സെഞ്ച്വറി കണ്ടെത്തിയിട്ടുണ്ട്. എബി ഡിവില്ല്യേഴ്‌സിന്റെ 31 പന്തിലെ റെക്കോര്‍ഡാണ് താരം സ്വന്തം പേരിലാക്കിയത്.

ജാക് ഫ്രേസര്‍ മക്ഗുര്‍ക്
സൂപ്പര്‍ ജയന്റ്സിനെതിരെ അനായാസം ഡല്‍ഹി; പോയിന്റ് പട്ടികയില്‍ മുന്നേറ്റം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com