ഡിആര്‍എസിലും വൈഡ്; റിവ്യു ആവശ്യപ്പെട്ടില്ലെന്ന് അമ്പയറോട് തര്‍ക്കിച്ച് പന്ത്!

ദേവ്ദത്ത് പടിക്കല്‍ ബാറ്റ് ചെയ്യവേ നാലാം ഓവറിലാണ് വിവാദ സംഭവം
Pant heated argument
റിവ്യു ആവശ്യപ്പെടുന്ന പന്ത്. ഡിആര്‍എസ് ആവശ്യപ്പെട്ടില്ലെന്നു പറഞ്ഞ് അമ്പയറോടു തര്‍ക്കിക്കുന്നുട്വിറ്റര്‍

ലഖ്‌നൗ: ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഋഷഭ് പന്തിനു നേരെ ആരാധകരും മുന്‍ താരങ്ങളും. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ പോരാട്ടത്തിനിടെയുണ്ടായ പന്തിന്റെ പെരുമാറ്റമാണ് ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്.

ഇന്നലെ ലഖ്‌നൗവിനെതിരായ മത്സരത്തില്‍ വൈഡ് വിളിച്ചതുമായി ബന്ധപ്പെട്ട് പന്ത് ഫീല്‍ഡ് അമ്പയറുമായി തര്‍ക്കിച്ചതാണ് ചര്‍ച്ചയുടെ കാരണം. ദേവ്ദത്ത് പടിക്കല്‍ ബാറ്റ് ചെയ്യവേ നാലാം ഓവറിലാണ് വിവാദ സംഭവം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇഷാന്ത് ശര്‍മ ലെഗ് സൈഡിലേക്ക് എറിഞ്ഞ പന്ത് അമ്പയര്‍ വൈഡ് വിളിച്ചു. പന്ത് റിവ്യു കൊടുത്തു. മൂന്നാം അമ്പയര്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിവച്ചു. എന്നാല്‍ ഇതിനു ശേഷം പന്ത് അമ്പയറുടെ അടുത്തെത്തി തര്‍ക്കിക്കുകയായിരുന്നു. താന്‍ റിവ്യു നല്‍കിയില്ലെന്ന വാദവുമായാണ് പന്ത് നിന്നത് എന്നാണ് വിവരം. പന്ത് റിവ്യു സിഗ്നല്‍ കാണിച്ചതായി ആരാധകര്‍ ചില ചിത്രങ്ങള്‍ പങ്കിട്ട് സ്ഥാപിച്ചിരുന്നു.

വിഷയത്തില്‍ മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും ഇതിഹാസവുമായ ആദം ഗില്‍ക്രിസ്റ്റ് രംഗത്തെത്തി. പന്തിന്റെ പെരുമാറ്റം മാന്യതയ്ക്ക് നിരക്കുന്നതല്ലെന്നും താരത്തിനു പിഴ ചുമത്തണമെന്നും ഗില്‍ക്രിസ്റ്റ് വ്യക്തമാക്കി.

Pant heated argument
ആദ്യം ധോനിയുടെ ബാറ്റിങ്, മകളുടെ സ്കൂൾ ഫീസ് പിന്നെ; യുവാവ് ടിക്കറ്റിനായി മുടക്കിയത് 64,000 രൂപ!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com