പാണ്ഡ്യയെ ഹാട്രിക് സിക്‌സടിച്ച് ധോനി; ഋതുരാജ്, ദുബെ കരുത്തില്‍ ചെന്നൈയ്‌ക്ക് മികച്ച സ്‌കോര്‍

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്‌ക്ക് എട്ട് റണ്‍സ് സ്‌കോര്‍ ചെയ്യുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു
ദുബെ കരുത്തില്‍ ചെന്നൈയ്‌ക്ക് മികച്ച സ്‌കോര്‍
ദുബെ കരുത്തില്‍ ചെന്നൈയ്‌ക്ക് മികച്ച സ്‌കോര്‍ ഫെയ്‌സ്ബുക്ക്

വാംഖഡെ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 207 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 206 റണ്‍സ് സ്‌കോര്‍ ചെയ്തത്. ചെന്നൈയ്‌ക്കായി 40 പന്തില്‍ നിന്ന് 69 റണ്‍സ് നേടിയ നായകന്‍ ഋതുരാജ് ഗെയ്കവാദ് 38 പന്തില്‍ 66 റണ്‍സ് നേടിയ ശിവം ദുബെ എന്നിവര്‍ മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് എട്ട് റണ്‍സ് സ്‌കോര്‍ ചെയ്യുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. 8 പന്തില്‍ നിന്ന് അഞ്ച് റണ്‍സ് നേടിയ രഹാനയെ ജെറാള്‍ഡാണ് മടക്കിയത്. രചിന്‍ രവീന്ദ്ര(16 പന്തില്‍ 21) ചേര്‍ന്ന് ഗെയ്കവാദ് സ്‌കോര്‍ 60 എത്തിച്ചു. ശ്രേയസ് ഗോപാലിന്റെ ഓവറില്‍ രചിന്‍ പുറത്താകുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദുബെ കരുത്തില്‍ ചെന്നൈയ്‌ക്ക് മികച്ച സ്‌കോര്‍
ലഖ്നൗവിനെ വീഴ്ത്തി, സാള്‍ട്ടിന്റെ വെടിക്കെട്ട് പൂരം, കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ ജയം

പിന്നീട് ദുബെ- ഗെയ്കവാദ് സഖ്യം സ്‌കോര്‍ 150 കടത്തി. 16 മത്തെ ഓവറില്‍ ഗെയ്കവാദിനെ പുറത്താക്കി ഹര്‍ദിക് പാണ്ഡ്യ മുംബൈക്ക് ബ്രേക്ക് ത്രു നല്‍കി. പിന്നീട് 14 പന്തില്‍ 17 റണ്‍സെടുത്ത ഡാരില്‍ മിച്ചലിണെയും പാണ്ഡ്യ മടക്കി. പിന്നീടെത്തിയ ധോനി 4 പന്തില്‍ 20 റണ്‍സ് നേടി അവസാന ഓവര്‍ തകര്‍ത്തടിച്ചു. ഹര്‍ദിക്കിന്റെ തുടര്‍ച്ചയായ മൂന്ന് പന്തില്‍ സിക്‌സര്‍ പറത്തി ധോനി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com