ഒടുവില്‍ 'കോടിപതി' സ്റ്റാര്‍ക്ക് തിളങ്ങി! മൂന്ന് വിക്കറ്റുകള്‍; കെകെആറിന് ലക്ഷ്യം 162 റണ്‍സ്

4 ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍
മിച്ചല്‍ സ്റ്റാര്‍ക്ക്
മിച്ചല്‍ സ്റ്റാര്‍ക്ക്ട്വിറ്റര്‍

ലഖ്‌നൗ: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു ജയിക്കാന്‍ 162 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു.

ടോസ് നേടി കൊല്‍ക്കത്ത ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിക്കോളാസ് പൂരാന്‍, അയുഷ് ബദോനി, ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ എന്നിവരുടെ ബാറ്റിങാണ് ടീമിനു പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പൂരാനാണ് ടോപ് സ്‌കോറര്‍. താരം 32 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും സഹിതം 45 റണ്‍സെടുത്തു. രാഹുല്‍ 27 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം 39 റണ്‍സ്. ബദോനി ഒരു സിക്‌സും രണ്ട് ഫോറും സഹിതം 27 പന്തില്‍ 29 റണ്‍സെടുത്തു.

കോടികള്‍ മുടക്കി ടീമിലെത്തിച്ച മിച്ചല്‍ സ്റ്റാര്‍ക്ക് ഒടുവില്‍ ഫോമിലെത്തി. താരം നാലോവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. വൈഭവ് അറോറ, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി, ആന്ദ്ര റസ്സല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

മിച്ചല്‍ സ്റ്റാര്‍ക്ക്
'ഇത് ഭ്രാന്താണ്, ഇറാന്‍ മിസൈല്‍ കാരണം വിമാനം തിരിച്ചു പറന്നു!'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com