ഇനി 'നെവര്‍' കൂസന്‍ അല്ല, ലെവ‍ര്‍കൂസന്‍! കന്നി ബുണ്ടസ് ലീഗ കിരീടം, പുതു ചരിത്രം

1993നു ശേഷം ആദ്യമായാണ് ടീം ഏതെങ്കിലുമൊരു ട്രോഫി സ്വന്തമാക്കുന്നത്
ബുണ്ടസ് ലീഗ കിരീടത്തിന്‍റെ മാതൃകയുമായി പരിശീലകന്‍ ഷാബി അലോണ്‍സോ
ബുണ്ടസ് ലീഗ കിരീടത്തിന്‍റെ മാതൃകയുമായി പരിശീലകന്‍ ഷാബി അലോണ്‍സോട്വിറ്റര്‍

മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ കിരീടം ഉറപ്പിച്ച് ബയര്‍ ലെവര്‍കൂസന്‍. അപരാജിത മുന്നേറ്റം നടത്തിയാണ് ബയേണ്‍ മ്യൂണിക്കിന്റെ അപ്രമാദിത്വത്തിനു ഈ സീസണില്‍ ടീം വിരാമമിട്ടത്. കഴിഞ്ഞ ദിവസം വെര്‍ഡര്‍ ബ്രെമനെതിരായ പോരാട്ടത്തില്‍ 5-0ത്തിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയാണ് ചരിത്രത്തിലാദ്യമായി അവര്‍ ബുണ്ടസ് ലീഗ കിരീടം ഉറപ്പിച്ചത്.

തുടര്‍ച്ചയായി 11 സീസണുകളില്‍ കിരീടം സ്വന്തമാക്കിയ ബാവേറിയന്‍സിന്റെ കുതിപ്പിനാണ് ഇത്തവണ ലെവര്‍കൂസന്‍ അവസാനം കുറിച്ചത്. അഞ്ച് മത്സരങ്ങള്‍ ശേഷിക്കെയാണ് ടീം കിരീടം ഉറപ്പിച്ചത്. നിലവില്‍ ലെവര്‍കൂസന് 79 പോയിന്‍റുകള്‍. രണ്ടാമതുള്ള ബയേണിനു 63 പോയിന്‍റുകള്‍. ബയേണ്‍ മ്യൂണിക്കുമായി 16 പോയിന്റിന്റെ കൃത്യമായ വ്യത്യാസത്തോടെയാണ് ലെവര്‍കൂസന്റെ നേട്ടം.

ആദ്യ ബുണ്ടസ് ലീഗ കിരീടത്തിനൊപ്പം 1993നു ശേഷം ടീം നേടുന്ന ഒരു ട്രോഫി കൂടിയാണിത്. 93ല്‍ ജര്‍മന്‍ കപ്പ് നേടിയതാണ് ടീമിന്‍റെ അവസാന കിരീട നേട്ടം. നിലവില്‍ ജര്‍മന്‍ കപ്പിന്റെ ഫൈനലില്‍ നില്‍ക്കുന്ന ടീം യൂറോപ്പ ലീഗിന്റെ ക്വാര്‍ട്ടറില്‍ ആദ്യ പാദവും വിജയിച്ചു നില്‍ക്കുന്നു. ഈ സീസണില്‍ ഇനിയും കിരീട നേട്ടമുണ്ടാകുമെന്നു ഉറപ്പ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റെക്കോര്‍ഡുകളും തിരുത്തിയാണ് ടീമിന്റെ കുതിപ്പ്. ബുണ്ടസ് ലീഗയില്‍ 29 മത്സരങ്ങളില്‍ 25 ജയവും നാല് സമനിലയുമായി ഒറ്റ തോല്‍വിയുമില്ലാതെയാണ് ടീമിന്റെ മുന്നേറ്റം.

ബുണ്ടസ് ലീഗയടക്കം ഈ സീസണില്‍ ആകെ ടീം കളിച്ചത് 43 മത്സരങ്ങളാണ്. ഒരു മത്സരവും അവര്‍ ഇതുവരെ പരാജയപ്പെട്ടിട്ടില്ല. യൂറോപ്പിലെ പ്രധാന ലീഗുകള്‍ എടുത്താല്‍ ഈ സീസണില്‍ ഒരു മത്സരത്തിലും തോല്‍വി അറിയാത്ത ഏക ടീമും ലെവര്‍കൂസന്‍ തന്നെ. ഷാബി അലോണ്‍സോയുടെ മാസ്റ്റര്‍ മൈന്‍ഡ് ഗെയിം പ്ലാനാണ് ടീം മൈതാനത്ത് വിജയകരമായി നടപ്പിലാക്കിയത്.

ബുണ്ടസ് ലീഗ കിരീടത്തിന്‍റെ മാതൃകയുമായി പരിശീലകന്‍ ഷാബി അലോണ്‍സോ
ടി20യില്‍ ഈ നേട്ടം കൊയ്യുന്ന ഒരേയൊരു ഇന്ത്യക്കാരന്‍; 500 ക്ലബിലെത്തി രോഹിത് ശര്‍മ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com