ഐപിഎല്ലിലെ ഏറ്റവും അധികം റണ്‍സെന്ന  സ്വന്തം റെക്കോര്‍ഡ് തിരുത്തി സണ്‍റൈസേഴ്‌സ് ഹൈദരബാദ്
ഐപിഎല്ലിലെ ഏറ്റവും അധികം റണ്‍സെന്ന സ്വന്തം റെക്കോര്‍ഡ് തിരുത്തി സണ്‍റൈസേഴ്‌സ് ഹൈദരബാദ്എക്സ്

'ഹെഡ്' ഇന്‍ജുറി; ആര്‍സിബിയെ പൊതിരെ തല്ലി സണ്‍റൈസേഴ്‌സ്; 22 സിക്‌സറടിച്ച് 287 റണ്‍സ്; തിരുത്തിയത് സ്വന്തം റെക്കോര്‍ഡ്

ഇതോടെ മുംബൈക്കെതിരെ സണ്‍ റൈസേഴ്‌സ് നേടിയ 277 റണ്‍സ് പഴങ്കഥയായി.

ബംഗളൂരു: ഐപിഎല്ലിലെ ഏറ്റവും അധികം റണ്‍സെന്ന സ്വന്തം റെക്കോര്‍ഡ് തിരുത്തി സണ്‍റൈസേഴ്‌സ് ഹൈദരബാദ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂരിനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ സണ്‍റൈസേഴ്‌സ് 287 റണ്‍സ് അടിച്ചുകൂട്ടി. ഇതോടെ മുംബൈക്കെതിരെ സണ്‍ റൈസേഴ്‌സ് നേടിയ 277 റണ്‍സ് പഴങ്കഥയായി.

ട്രാവിസ് ഹെഡ് സെഞ്ച്വറി നേടി. 41 പന്തില്‍ നിന്നായിരുന്നു ഹെഡിന്റെ സെഞ്ച്വറി. 9 തവണ അതിര്‍ത്തി കടത്തിയ ഹെഡ് മത്സരത്തില്‍ എട്ടുതവണ സിക്‌സര്‍ പറത്തി. ഹെന്‍ റിച്ച് ക്ലാസന്‍ അര്‍ധ സെഞ്ച്വറി നേടി. 31 പന്ത് നേരിട്ട ക്ലാസന്‍ രണ്ട് തവണ അതിര്‍ത്തി കടത്തിയപ്പോള്‍ ഏഴ് തവണ സിക്‌സര്‍ പറത്തി. അഭിഷേക് ശര്‍മ 34, എയ്ഡന്‍ മാര്‍ക്രം പുറത്തകാതെ പതിനേഴ് പന്തില്‍ ിന്ന് 32 റണ്‍സും അബ്ദുള്‍ സമദ് പത്ത് പന്തില്‍ നിന്ന് 37 റണ്‍സും നേടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആര്‍സിബിയ്ക്കായി പന്തെറിഞ്ഞ എല്ലാവര്‍ക്കും സണ്‍റൈസേഴ്‌സ് താരങ്ങളില്‍ നിന്ന് നല്ലതോതില്‍ തല്ല് കിട്ടി. ടോസ് നേടിയ ആര്‍സിബി ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മുഹമ്മദ് സിറാജ്, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവരെ ഒഴിവാക്കിയ ആര്‍സിബി, ലോക്കി ഫെര്‍ഗൂസന്റെ അരങ്ങേറ്റത്തിന് അവസരമൊരുക്കി. മാറ്റങ്ങളില്ലാതെയാണു ഹൈദരബാദ് മത്സരത്തിനിറങ്ങിയത്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ആര്‍സിബിക്കു പ്ലേഓഫ് പ്രതീക്ഷ കാക്കാന്‍ ഇനിയുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനം ആവശ്യമാണ്.

ഐപിഎല്ലിലെ ഏറ്റവും അധികം റണ്‍സെന്ന  സ്വന്തം റെക്കോര്‍ഡ് തിരുത്തി സണ്‍റൈസേഴ്‌സ് ഹൈദരബാദ്
ഇന്നെങ്കിലും രക്ഷപ്പെടുമോ? ജയം തേടി കോഹ്‌ലിയും കൂട്ടരും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com