സൂപ്പര്‍ ത്രില്ലര്‍; രാജകീയവിജയവുമായി രാജസ്ഥാന്‍; നരെയ്‌ന്റെ വെടിക്കെട്ടിനുമേല്‍ ബട്‌ലറുടെ കൊടുങ്കാറ്റ്

ഇതോടെ ഈ സീസണില്‍ സഞ്ജുവും കൂട്ടരുടെയും വിജയം ആറായി.
ജോഷ്  ബട്‌ലറുടെ സെഞ്ച്വറി കരുത്തില്‍ രാജസ്ഥാന് വിജയം
ജോഷ് ബട്‌ലറുടെ സെഞ്ച്വറി കരുത്തില്‍ രാജസ്ഥാന് വിജയംപിടിഐ

കൊല്‍ക്കത്ത: ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന റണ്‍ ചേസ് കണ്ട ത്രില്ലറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സിന് രാജകീയ വിജയം. ജോഷ്  ബട്‌ലറുടെ സെഞ്ച്വറി കരുത്തിലാണ് രാജസ്ഥാന്‍ കൈവിട്ടുപോയ വിജയം തിരിച്ചുപിടിച്ചത്. ഇതോടെ ഈ സീസണില്‍ സഞ്ജുവും കൂട്ടരുടെയും വിജയം ആറായി. സ്‌കോര്‍: കൊല്‍ക്കത്ത: 223/6, രാജസ്ഥാന്‍: 224/8

60 പന്തില്‍ 107 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജോഷ്  ബട്‌ലറാണ് രാജസ്ഥാന്റെ വിജയശില്‍പി. ആറു സിക്‌സറുകളും ഒന്‍പത് ഫോറുകളും അടങ്ങുന്നതായിരുന്നു ബട്‌ലറുടെ ഇന്നിങ്‌സ്. ഒരു ഘട്ടത്തില്‍ ആറിന് 121 എന്ന നിലയില്‍ പരാജയം മുന്നില്‍ കണ്ട രാജസ്ഥാനെ മത്സരത്തിലേക്ക് കൈ പിടിച്ച് ഉയര്‍ത്തിയ റോവ്മാന്‍ പവലും രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായി.

224 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് ജയ്‌സ്വാളും ജോസ് ബട്‌ലറും ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ജെയ്‌സ്വാള്‍( 9 പന്തില്‍ 19) റണ്‍സ് എടുത്ത് പുറത്തായി. പിന്നീട് എത്തിയ സഞ്ജുവിനും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. റിയാന്‍ പരാഗിനെ കൂട്ടുപിടിച്ച് ബട്‌ലര്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ഇരുവരും ചേര്‍ന്ന് ഏഴാം ഓവറില്‍ സ്‌കോര്‍ 90 കടത്തി. സിക്‌സറടിക്കാനുള്ള ശ്രമത്തില്‍ പരാഗും പുറത്തായി. 14 പന്തില്‍ 34 റണ്‍സാണ് പരാഗ് നേടിയത്. അശ്വിനും, ഹെറ്റ്‌മെയറും അതിവേഗം ക്രീസ് വിട്ടപ്പോള്‍ മറുവശത്ത് ബട്‌ലര്‍ ഉറച്ചുനിന്നു.ആറാം വിക്കറ്റില്‍ ബട്‌ലറിന് കൂട്ടായി ക്രീസിലെത്തിയ റോവ്മാന്‍ പവല്‍ പതിയെ താളം കണ്ടെത്തി കൂറ്റന്‍ അടികളുമായി പിന്തുണ നല്‍കിയതോടെ രാജസ്ഥാന് വീണ്ടും പ്രതീക്ഷ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നരെയ്ന്‍ എറിഞ്ഞ പതിനാറാം ഓവറില്‍ ആദ്യ ബോള്‍ ബൗണ്ടറി കടത്തിയ പവല്‍ തുടരെ രണ്ടു സിക്‌സറുകളും പറത്തി. എന്നാല്‍ അഞ്ചാം പന്തില്‍ എല്‍ബിഡബ്ല്യുവിന് പുറത്ത്. ഇതോടെ രാജസ്ഥാന്‍ വീണ്ടും സമ്മര്‍ദ്ദത്തിലായി. പിന്നാലെ എത്തിയ ട്രെന്റ് ബോള്‍ട്ട് റണ്ണോന്നുമെടുക്കാതെ പുറത്തായി. ബോള്‍ട്ടിനു പിന്നാലെ ക്രീസിലെത്തിയ ആവേശ് ഖാനെ സാക്ഷിനിര്‍ത്തി ബട്‌ലര്‍ ഈ സീസണിലെ തന്റെ രണ്ടാം സെഞ്ചറി നേടി, ഒപ്പം രാജസ്ഥാന് ആറാം വിജയവും സമ്മാനിച്ചു.

നരെയ്ന്‍സെഞ്ചറിയുമായി ഓപ്പണര്‍ സുനില്‍ നരെയ്ന്‍ കളം നിറഞ്ഞപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മികച്ച സ്‌കോറാണ് അടിച്ചെടുത്തത്. നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. 56 പന്തില്‍ ആറു സിക്‌സറുകളുടെയും 13 ഫോറുകളുടെയും അകമ്പടിയോടെ 109 റണ്‍സെടുത്ത നരെയ്‌നാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. രാജസ്ഥാനു വേണ്ടി ആവേശ് ഖാന്‍ രണ്ടു വിക്കറ്റുകളും ട്രെന്റ് ബോള്‍ട്ട്, കുല്‍ദീപ് സെന്‍, യുസ്‌വേന്ദ്ര ചെഹല്‍ എന്നിവര്‍ ഒരോ വിക്കറ്റും വീഴ്ത്തി.

ജോഷ്  ബട്‌ലറുടെ സെഞ്ച്വറി കരുത്തില്‍ രാജസ്ഥാന് വിജയം
ആറ് സിക്‌സര്‍, 11 ബൗണ്ടറി; 49 പന്തില്‍ സെഞ്ച്വറി അടിച്ച് സുനില്‍ നരെയ്ന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com