മുന്‍ ലോക ചാമ്പ്യന്‍, ഒന്നാം നമ്പര്‍; 29ാം വയസില്‍ ബാഡ്മിന്റണ്‍ അവസാനിപ്പിച്ച് കെന്റോ മൊമോറ്റ

2018, 19 വര്‍ഷങ്ങളിലാണ് താരം ലോക കിരീടം സ്വന്തമാക്കിയത്
കെന്റോ മൊമോറ്റ
കെന്റോ മൊമോറ്റട്വിറ്റര്‍

ടോക്യോ: മുന്‍ ലോക ചാമ്പ്യനും ജപ്പാന്‍ ബാഡ്മിന്റണ്‍ താരവുമായ കെന്റോ മൊമോറ്റ വിരമിക്കല്‍ പ്രഖ്യാപിച്ചു. തുടരെ രണ്ട് തവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ കിരീടം സ്വന്തമാക്കിയ താരം 29ാം വയസിലാണ് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്.

2018, 19 വര്‍ഷങ്ങളിലാണ് താരം ലോക കിരീടം സ്വന്തമാക്കിയത്. ശാരീരിക, മാനസിക സമ്മര്‍ദ്ദമാണ് മികവില്‍ നില്‍ക്കെ തന്നെ കളി മതിയാക്കാന്‍ താരം തീരുമാനിച്ചത്. മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയാണ് മൊമോറ്റ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2019ല്‍ താരത്തിനു കാറപകടത്തില്‍ പരിക്കേറ്റിരുന്നു. അതിനു ശേഷം പഴയ മികവിലേക്ക് എത്താന്‍ താരത്തിനു സാധിച്ചിരുന്നില്ല. പരിക്കു മാറി തിരിച്ചെത്തിയ താരം പിന്നീട് മൂന്ന് കിരീടങ്ങള്‍ മാത്രമാണ് നേടിയത്.

കെന്റോ മൊമോറ്റ
കൊല്‍ക്കത്തക്കെതിരെയും മാക്‌സ്‌വെല്‍ കളിക്കില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com