എറിഞ്ഞൊതുക്കി, ഗുജറാത്തിനെതിരെ ഡല്‍ഹിക്ക് അനായാസ ജയം

ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട ഗുജറാത്ത് 17.3 ഓവറില്‍ 89 റണ്‍സിന് എല്ലാവരും പുറത്തായി
എറിഞ്ഞൊതുക്കി, ഗുജറാത്തിനെതിരെ ഡല്‍ഹിക്ക് അനായാസ ജയം
എറിഞ്ഞൊതുക്കി, ഗുജറാത്തിനെതിരെ ഡല്‍ഹിക്ക് അനായാസ ജയം ഫെയ്‌സ്ബുക്ക്

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് അനായാസ ജയം. ഗുജറാത്ത് ഉയര്‍ത്തിയ 90 റണ്‍സ് വിജയലക്ഷ്യം, 67 പന്തും ആറു വിക്കറ്റും ബാക്കിയാക്കി ഡല്‍ഹി മറികടന്നു. ജയത്തോടെ ആറു പോയന്റുമായി ഡല്‍ഹി ആറാം സ്ഥാനത്തെത്തി.

ഡല്‍ഹി നിരയില്‍ 20 പന്തില്‍ 20 റണ്‍സെടുത്ത ജെയ്ക് ഫ്രേസന്‍ മഗൂര്‍കാണ് ടോപ് സ്‌കോറര്‍. അഭിഷേക് പോറല്‍ (15), ഷായ് ഹോപ്പ് (19), ഓപ്പണര്‍ പൃഥ്വി ഷാ (7) എന്നിവരാണ് പുറത്തായത്. ക്യാപ്റ്റന്‍ ഋഷഭ് പന്ത് 11 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 16 റണ്‍സോടെയും സുമിത് കുമാര്‍ ഒന്‍പതു പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം ഒന്‍പതു റണ്‍സോടെയും പുറത്താകാതെ നിന്നു.

ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട ഗുജറാത്ത് 17.3 ഓവറില്‍ 89 റണ്‍സിന് എല്ലാവരും പുറത്തായി. ഐപിഎല്‍ ചരിത്രത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഏറ്റവും ചെറിയ സ്‌കോറാണിത്. ഈ സീസണില്‍ ഒരു ടീം നേടുന്ന കുറഞ്ഞ സ്‌കോറും ഇതാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എറിഞ്ഞൊതുക്കി, ഗുജറാത്തിനെതിരെ ഡല്‍ഹിക്ക് അനായാസ ജയം
ടൈറ്റന്‍സിനെ എറിഞ്ഞിട്ട്‌ ഡല്‍ഹി; 89 റണ്‍സിന് ഓള്‍ ഔട്ട്, ഗുജറാത്തിന് നാണക്കേടിന്റെ റെക്കോര്‍ഡ്

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഉള്‍പ്പെടെ പ്രമുഖ താരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ 24 പന്തില്‍ രണ്ടു ഫോറും ഒരു സിക്സും സഹിതം 31 റണ്‍സെടുത്ത് റാഷിദ് ഖാന്‍ ടോപ് സ്‌കോററായി. 12 റണ്‍സെടുത്ത സായ് സുദര്‍ശനും 10 റണ്‍സെടുത്ത രാഹുല്‍ തെവാട്ടിയയും മാത്രമാണ് റാഷിദിനെ കൂടാതെ രണ്ടക്കം കടന്നവര്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ഇഷാന്ത് ശര്‍മയും ട്രിസ്റ്റന്‍ സ്റ്റബ്ബ്‌സും ചേര്‍ന്നാണ് ഗുജറാത്തിനെ പിടിച്ചുകെട്ടിയത്. ഖലീല്‍ അഹമ്മദും അക്ഷര്‍ പട്ടേലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com