സൂര്യകുമാര്‍ തകര്‍ത്തടിച്ചു; പഞ്ചാബിന് വിജയലക്ഷ്യം 193 റണ്‍സ്

53 പന്തില്‍ നിന്ന് മൂന്ന് സിക്സും ഏഴ് ഫോറുമടക്കം 78 റണ്‍സെടുത്ത സൂര്യകുമാറാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.
സൂര്യകുമാര്‍ തകര്‍ത്തടിച്ചു; പഞ്ചാബിന് വിജയലക്ഷ്യം 193 റണ്‍സ്
സൂര്യകുമാര്‍ തകര്‍ത്തടിച്ചു; പഞ്ചാബിന് വിജയലക്ഷ്യം 193 റണ്‍സ്പിടിഐ

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിന് വിജയലക്ഷ്യം 193 റണ്‍സ്. ജന്മദിനത്തില്‍ തകര്‍ത്തടിച്ച സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് മികവിലാണ് മുംബൈക്ക് മികച്ച റണ്‍സ് നേടാനായത്. ടോസ് നേടിയ പഞ്ചാബ് മുംബൈയെ ബാറ്റിങിന് അയക്കുകയായിരുന്നു

53 പന്തില്‍ നിന്ന് മൂന്ന് സിക്സും ഏഴ് ഫോറുമടക്കം 78 റണ്‍സെടുത്ത സൂര്യകുമാറാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.മുംബൈക്ക് മൂന്നാം ഓവറില്‍ തന്നെ ഇഷാന്‍ കിഷനെ (8) നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച രോഹിത് ശര്‍മ - സൂര്യകുമാര്‍ യാദവ് സഖ്യം സ്‌കോര്‍ മുന്നോട്ടുനയിച്ചു. നിലയുറപ്പിച്ച ശേഷം ഇരുവരും തകര്‍ത്തടിച്ചു. 81 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ കൂട്ടുകെട്ട് ഒടുവില്‍ 12-ാം ഓവറില്‍ അവസാനിച്ചു. രോഹിതിന്റെ വിക്കറ്റ് സാം കറന്‍ വീഴ്ത്തി. 25 പന്തില്‍ നിന്ന് മൂന്ന് സിക്സും രണ്ട് ഫോര്‍ ഉള്‍പ്പടെ 36 റണ്‍സ് നേടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൂന്നാം വിക്കറ്റില്‍ തിലക് വര്‍മയെ കൂട്ടുപിടിച്ച് സൂര്യ 49 റണ്‍സ് ചേര്‍ത്തു. 17-ാം ഓവറില്‍ സൂര്യയെ പുറത്താക്കി കറന്‍ തന്നെയാണ് ഈ കൂട്ടുകെട്ടും തകര്‍ത്തത്. തിലക് 18 പന്തില്‍ നിന്ന് രണ്ട് വീതം സിക്സും ഫോറുമടക്കം 34 റണ്‍സോടെ പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (10), ടിം ഡേവിഡ് (14), മുഹമ്മദ് നബി (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. പഞ്ചാബിനായി ഹര്‍ഷല്‍ പട്ടേല്‍ മൂന്നും സാം കറന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

സൂര്യകുമാര്‍ തകര്‍ത്തടിച്ചു; പഞ്ചാബിന് വിജയലക്ഷ്യം 193 റണ്‍സ്
കൊല്‍ക്കത്തക്കെതിരെയും മാക്‌സ്‌വെല്‍ കളിക്കില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com