കാലിനു പരിക്ക്; എം ശ്രീശങ്കർ ഒളിംപിക്സിൽ നിന്നു പിൻമാറി; ഇന്ത്യക്ക് വൻ തിരിച്ചടി

പാലക്കാട് മെഡിക്കൽ കോളജ് ​ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നതിനിടെയാണ് ശ്രീശങ്കറിന്റെ കാലിനു പരിക്കേറ്റ്
എം ശ്രീശങ്കർ
എം ശ്രീശങ്കർട്വിറ്റര്‍

ന്യൂഡൽഹി: പാരിസ് ഒളിംപിക്സ് നടക്കാനിരിക്കെ ഇന്ത്യക്ക് കനത്ത തിരിച്ചടി. മലയാളി താരവും ലോങ് ജംപിലെ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയുമായി എം ശ്രീശങ്കർ ഒളിംപിക്സിൽ നിന്നു പിൻമാറി. പരിശീലനത്തിനിടെ കഴിഞ്ഞ ദിവസം താരത്തിനു പരിക്കേറ്റിരുന്നു. ഇതോടെയാണ് ഒളിംപിക്സിൽ മത്സരിക്കാനില്ലെന്നു താരം വ്യക്തമാക്കിയത്.

ശസ്ത്രക്രിയക്കായി താരം നിലവിൽ മുംബൈയിലാണ്. പാലക്കാട് മെഡിക്കൽ കോളജ് ​ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നതിനിടെയാണ് ശ്രീശങ്കറിന്റെ കാലിനു പരിക്കേറ്റ്. ഒളിംപിക്സിനു മൂന്ന് മാസം മാത്രമാണ് ഇനി ബാക്കിയുള്ളത്.

ചൈനയിലെ ഷാങ്​ഹായിൽ നടക്കുന്ന ഡയമണ്ട് ലീ​ഗിൽ മത്സരിക്കാൻ ഈ മാസം 24നു പോകാനിരിക്കെയാണ് പരിക്ക് വില്ലനായത്. മെയ് പത്തിനു നടക്കുന്ന ദോഹ ഡയമണ്ട് ലീ​ഗിലും താരം മത്സരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ രണ്ട് മത്സരങ്ങൾക്ക് ശേഷം ഒളിംപിക്സിസ് തയ്യാറെടുപ്പിന്റെ ഭാ​ഗമായി വിദേശത്താണ് താരത്തിന്റെ തുടർ പരിശീലനം നിശ്ചയിച്ചിരുന്നത്. എന്നാൽ പരിക്ക് കനത്ത തിരിച്ചടിയായി മാറി.

നിലവിൽ ലോക റാങ്കിങിൽ ഏഴാം സ്ഥാനത്താണ് ശ്രീശങ്കർ. ഒളിംപിക്സിനു യോ​ഗ്യത ഇത്തവണ ഏറ്റവും ആദ്യം സ്വന്തമാക്കിയ ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡ് അത്‍ലറ്റും ശ്രീശങ്കറായിരുന്നു. ജൂലൈ 26 മുതലാണ് പാരിസ് ഒളിംപ്ക്സ്.

എം ശ്രീശങ്കർ
ഇതിഹാസ ബ്രസീല്‍ താരം റൊമാരിയോ വീണ്ടും കളിക്കാനിറങ്ങുന്നു, 58ാം വയസില്‍!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com