'അഗാര്‍ക്കര്‍ ഗോള്‍ഫ് കളിക്കുന്നു, ദ്രാവിഡ് മകന്റെ ക്രിക്കറ്റ് കാണുന്നു, എല്ലാം വ്യാജം'

ടി20 ലോകപ്പ് ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം ചേര്‍ന്നുവെന്ന വാര്‍ത്തകള്‍ തള്ളി രോഹിത് ശര്‍മ
രോഹിത് ശര്‍മ
രോഹിത് ശര്‍മപിടിഐ

മുംബൈ: ടി20 ലോകകപ്പ് നടക്കാനിരിക്കെ പ്രത്യേക യോഗം ചേര്‍ന്നുവെന്ന വാര്‍ത്തകള്‍ തള്ളി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ജൂണില്‍ ടി20 ലോകപ്പ് നടക്കാനിരിക്കെ ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെലക്ഷന്‍ കമ്മിറ്റി തലവന്‍ അജിത് അഗാര്‍ക്കര്‍, പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, രോഹിത് എന്നിവര്‍ പ്രത്യേക യോഗം ചേര്‍ന്നുവെന്നായിരുന്നു വാര്‍ത്തകള്‍.

സംഭവത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കേട്ടപ്പോള്‍ ക്യാപ്റ്റനു ചിരിയാണ് വന്നത്. താന്‍ ആരുമായും ചര്‍ച്ചയൊന്നും നടത്തിയിട്ടില്ലെന്നു രോഹിത് വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഞാന്‍ ആരെയും കണ്ടിട്ടില്ല. അജിത് അഗാര്‍ക്കര്‍ ദുബായിയില്‍ എവിടെയോ ഗോള്‍ഫ് കളിക്കുന്നു. രാഹുല്‍ ദ്രാവിഡ് തന്റെ കുട്ടി ബംഗളൂരുവില്‍ കളിക്കുന്നത് കാണുകയാണ്.'

'സത്യസന്ധമായി പറഞ്ഞാല്‍ ഞങ്ങള്‍ ഇതുവരെ കണ്ടുമുട്ടിയിട്ടില്ല. ഇന്നത്തെ കാലത്ത് രാഹുലോ, അജിത്തോ, ബിസിസിഐയിലെ ആരെങ്കിലുമോ ക്യാമറയ്ക്ക് മുന്നില്‍ വന്ന് സംസാരിച്ചാല്‍ മാത്രം വിശ്വസിക്കുക. അതല്ലാത്തതെല്ലാം വ്യാജമാണ്'- രോഹിത് വ്യക്തമാക്കി.

ജൂണ്‍ ഒന്നിനാണ് ടി20 ലോകകപ്പിനു തുടക്കമാകുന്നത്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് പോരാട്ടം അരങ്ങേറുന്നത്. ഈ മാസം അവസാന ലോകകപ്പിനുള്ള 15 അംഗ സംഘത്തെ ഇന്ത്യ പ്രഖ്യാപിക്കും.

രോഹിത് ശര്‍മ
'ഗ്രെയ്റ്റസ്റ്റ്' ചമരി അട്ടപ്പട്ടു! വനിതാ ഏകദിനത്തില്‍ പുതിയ ചരിത്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com