അശുതോഷിന്റെ കാമിയോയില്‍ വിറച്ചു; കൈവിടാതെ ബൗളര്‍മാര്‍, പഞ്ചാബിനെ തകര്‍ത്ത് മുംബൈ

ഐപിഎല്ലില്‍ മുംബൈ 9 റണ്‍സിന്‍റെ വിജയം സ്വന്തമാക്കി
വിക്കറ്റ് നേട്ടം സഹ താരങ്ങള്‍ക്കൊപ്പം ആഘോഷിക്കുന്ന ബുംറ
വിക്കറ്റ് നേട്ടം സഹ താരങ്ങള്‍ക്കൊപ്പം ആഘോഷിക്കുന്ന ബുംറപിടിഐ

മുല്ലന്‍പുര്‍: ത്രില്ലര്‍ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്. ഐപിഎല്ലില്‍ മുംബൈ 9 റണ്‍സിന്‍റെ വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു. വിജയം തേടിയിറങ്ങിയ പഞ്ചാബ് 19.1 ഓവറില്‍ 183 റണ്‍സിനു പുറത്തായി.

ഒരു ഘട്ടത്തില്‍ പഞ്ചാബ് വന്‍ തോല്‍വി മുന്നില്‍ കണ്ടിരുന്നു. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെന്ന നിലയിലായിരുന്നു അവര്‍. എന്നാല്‍ ശശാങ്ക് സിങും അശുതോഷ് ശര്‍മയുടെ കാമിയോയും കളി മാറ്റി. പഞ്ചാബ് വിജയത്തിനടുത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ മനഃസാന്നിധ്യം വിടാതെ പന്തെറിഞ്ഞ മുംബൈ ബൗളര്‍മാര്‍ കളി ഒടുവില്‍ വരുതിയിലാക്കുകയായിരുന്നു.

ശശാങ്ക് 25 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 41 റണ്‍സെടുത്തു. അശുതോഷ് 28 പന്തില്‍ ഏഴ് സിക്‌സും രണ്ട് ഫോറും സഹിതം 61 റണ്‍സെടുത്തു മുംബൈ ടീമിനെ വിറപ്പിച്ചു.

17ാം ഓവറില്‍ ജസ്പ്രിത് ബുംറ വിക്കറ്റെടുത്തില്ലെങ്കിലും ഈ ഓവറില്‍ താരം മൂന്ന് റണ്‍സ് മാത്രമാണ് വഴങ്ങിയത്. 18ാം ഓവറിലെ ആദ്യ പന്തില്‍ ജെറാര്‍ഡ് കോറ്റ്‌സി അശുതോഷിനെ മടക്കിയതോടെ കളി വീണ്ടും മുംബൈ വരുതിയില്‍.

19ാം ഓവറില്‍ പഞ്ചാബിന്റെ അവസാന പ്രതീക്ഷയായ ഹര്‍പ്രീത് ബ്രാറിനെ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും പുറത്താക്കിയതോടെ പഞ്ചാബിന്റെ ചെറുത്തു നില്‍പ്പ് അവസാനിച്ചു. പിന്നീട് ചടങ്ങ് തീര്‍ക്കേണ്ട സമയം മാത്രമേ മുംബൈക്ക് വേണ്ടി വന്നുള്ളു. ബ്രാര്‍ 20 പന്തില്‍ 21 റണ്‍സെടുത്തു.

മുംബൈക്കായി ബുംറ നാലോവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. കോറ്റ്‌സിയും മൂന്ന് വിക്കറ്റെടുത്തു. ആകാഷ് മധ്‌വാള്‍, ഹര്‍ദിക് പാണ്ഡ്യ, ശ്രേയസ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ജന്മദിനത്തില്‍ തകര്‍ത്തടിച്ച സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് മികവിലാണ് മികച്ച റണ്‍സ് നേടിയത്. ടോസ് നേടിയ പഞ്ചാബ് മുംബൈയെ ബാറ്റിങിന് അയക്കുകയായിരുന്നു

53 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഏഴ് ഫോറുമടക്കം 78 റണ്‍സെടുത്ത സൂര്യകുമാറാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.മുംബൈക്ക് മൂന്നാം ഓവറില്‍ തന്നെ ഇഷാന്‍ കിഷനെ (8) നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച രോഹിത് ശര്‍മ - സൂര്യകുമാര്‍ യാദവ് സഖ്യം സ്‌കോര്‍ മുന്നോട്ടുനയിച്ചു. നിലയുറപ്പിച്ച ശേഷം ഇരുവരും തകര്‍ത്തടിച്ചു. 81 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ കൂട്ടുകെട്ട് ഒടുവില്‍ 12-ാം ഓവറില്‍ അവസാനിച്ചു. രോഹിതിന്റെ വിക്കറ്റ് സാം കറന്‍ വീഴ്ത്തി. 25 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോര്‍ ഉള്‍പ്പടെ 36 റണ്‍സ് നേടി.

മൂന്നാം വിക്കറ്റില്‍ തിലക് വര്‍മയെ കൂട്ടുപിടിച്ച് സൂര്യ 49 റണ്‍സ് ചേര്‍ത്തു. 17-ാം ഓവറില്‍ സൂര്യയെ പുറത്താക്കി കറന്‍ തന്നെയാണ് ഈ കൂട്ടുകെട്ടും തകര്‍ത്തത്. തിലക് 18 പന്തില്‍ നിന്ന് രണ്ട് വീതം സിക്‌സും ഫോറുമടക്കം 34 റണ്‍സോടെ പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (10), ടിം ഡേവിഡ് (14), മുഹമ്മദ് നബി (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. പഞ്ചാബിനായി ഹര്‍ഷല്‍ പട്ടേല്‍ മൂന്നും സാം കറന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

വിക്കറ്റ് നേട്ടം സഹ താരങ്ങള്‍ക്കൊപ്പം ആഘോഷിക്കുന്ന ബുംറ
കൊല്‍ക്കത്തക്കെതിരെയും മാക്‌സ്‌വെല്‍ കളിക്കില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com