മാസ്റ്റര്‍ ക്ലാസ് രാഹുല്‍; ചെന്നൈ ടീമിനെ വീഴ്ത്തി, ലഖ്‌നൗ മുന്നോട്ട്

ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, ക്വിന്റന്‍ ഡി കോക്ക് എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ടീമിന്റെ ജയം അനായാസമാക്കിയത്
കെഎല്‍ രാഹുലും ക്വിന്‍റന്‍ ഡി കോക്കും ബാറ്റിങിനിടെ
കെഎല്‍ രാഹുലും ക്വിന്‍റന്‍ ഡി കോക്കും ബാറ്റിങിനിടെപിടിഐ

ലഖ്നൗ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അനായാസം വീഴ്ത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. എട്ട് വിക്കറ്റിന്റെ വിജയമാണ് ടീം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് കണ്ടെത്തിയത്. ലഖ്‌നൗ ആറ് പന്തുകള്‍ ബാക്കി നിര്‍ത്തി രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്താണ് ലഖ്‌നൗ വിജയം പിടിച്ചത്.

ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, ക്വിന്റന്‍ ഡി കോക്ക് എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ടീമിന്റെ ജയം അനായാസമാക്കിയത്. ഇരുവരും ചേര്‍ന്നു ഓപ്പണിങില്‍ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി വിജയത്തിനു അടിത്തറയിട്ടാണ് പിരിഞ്ഞത്.

രാഹുല്‍ 53 പന്തില്‍ മൂന്ന് സിക്‌സും ഒന്‍പത് ഫോറും സഹിതം 82 റണ്‍സെടുത്തു ടോപ് സ്‌കോററായി. ക്വിന്റന്‍ ഡി കോക്ക് 43 പന്തില്‍ 54 റണ്‍സെടുത്തു. അഞ്ച് ഫോറും ഒരു സിക്‌സും സഹിതമാണ് താരത്തിന്റെ ബാറ്റിങ്.

പിന്നീട് ക്രീസിലെത്തിയ നിക്കോളാസ് പൂരാന്‍ 12 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 23 റണ്‍സുമായി പുറത്താകാതെ നിന്നു വിജയം പൂര്‍ത്തിയാക്കി. മാര്‍ക്കസ് സ്റ്റോയിനിസ് (8) പൂരാനൊപ്പം പുറത്താകാതെ നിന്നു.

ലഖ്‌നൗവിനു നഷ്ടമായ രണ്ട് വിക്കറ്റുകള്‍ മുസ്തഫിസുര്‍ റഹ്മാന്‍, മതീഷ പതിരന എന്നിവര്‍ പങ്കിട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരത്തെ രവീന്ദ്ര ജഡേജയുടെ അര്‍ധസെഞ്ച്വറിയുടേയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച എംഎസ് ധോനിയുടെയും കരുത്തിലാണ് ചെന്നൈ പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ടോസ് നേടിയ എല്‍എസ്ജി ചെന്നൈയെ ബാറ്റിങിന് അയക്കുകയായിരുന്നു.

ക്യാപ്റ്റന്‍ രാഹുലിന്റെ തീരുമാനം ശരിവയ്ക്കുന്ന തുടക്കമാണ് ടീമിന് ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 4 റണ്‍സ് ചേര്‍ക്കുന്നതിനിടെ രചിന്‍ രവീന്ദ്രയെ മൊഹ്സിന്‍ ഖാന്‍ ക്ലീന്‍ ബോള്‍ഡാക്കി. അഞ്ചാം ഓവറില്‍ നായകന്‍ ഋതുരാജ് ഗെയ്ക്‌വാദും പുറത്തായി. സ്‌കോര്‍ ഉയര്‍ത്തി മുന്നേറുന്നതിനിടെ ഒന്‍പതാം ഓവറില്‍ രഹാനയും പുറത്ത്. 24 പന്തില്‍ 36 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

ഒരുവശത്ത് വിക്കറ്റുകള്‍ വീണപ്പോഴും നിലയുറപ്പിച്ചു കളിച്ച രവീന്ദ്ര ജഡേജയുടെ ഇന്നിങ്സ് സിഎസ്‌കെയ്ക്ക് കരുത്തായി. 34 പന്തിലാണ് താരം അര്‍ധ ശതകം പൂര്‍ത്തിയാക്കിയത്. 40 പന്തില്‍ 5 ഫോറും 1 സിക്സും സഹിതം 57 റണ്‍സ് നേടിയ ജഡേജ പുറത്താകാതെ നിന്നു.

ശിവം ദുബെ (3), സമീര്‍ റിസ്വി (1) വീണ്ടും നിരാശപ്പെടുത്തി. 20 പന്തു നേരിട്ട മൊയീന്‍ അലി 30 റണ്‍സ് നേടി പുറത്തായി.അവസാന ഓവറുകളില്‍ ധോനി 9 പന്തുകളില്‍ നിന്ന് 28 റണ്‍സ് നേടി. 3 ഫോറും 2 സിക്സും ഉള്‍പ്പെടുന്നു.

എല്‍എസ്ജിക്കു വേണ്ടി ക്രുണാല്‍ പാണ്ഡ്യ 2 വിക്കറ്റു വീഴ്ത്തി. മൊഹ്സിന്‍ ഖാന്‍, യഷ് ഠാക്കൂര്‍, രവി ബിഷ്ണോയ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ ഓരോ വിക്കറ്റു വീതം പിഴുതു.

കെഎല്‍ രാഹുലും ക്വിന്‍റന്‍ ഡി കോക്കും ബാറ്റിങിനിടെ
ഫീല്‍ഡ് സെറ്റ് ചെയ്ത് രോഹിത്, ഹര്‍ദികിനെ മൈന്‍ഡ് ചെയ്യാതെ മധ്‌വാള്‍! (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com